മലപ്പുറം: മലപ്പുറത്ത് ദമ്പതികള്‍ക്ക് നേരെ സദാചാരാക്രമണം. തിരൂര്‍ സ്വദേശി ജംഷീറിനും ഭാര്യ സഫിയക്കുമാണ് മര്‍ദ്ദനമേറ്റത്. ഇവരുടെ പത്തുമാസമായ കുഞ്ഞിനും പരിക്കേറ്റു. ഇന്നലെയായിരുന്നു സംഭവം.
ഓട്ടോറിക്ഷയില്‍ പോവുകയായിരുന്ന ജംഷീറും ഭാര്യയും കുഞ്ഞിന് പാല്‌കൊടുക്കുന്നതിന് വേണ്ടി ഓട്ടോ ഒതുക്കി നിര്‍ത്തി ആ സമയത്ത് സ്ഥലത്തെത്തിയ ഒരുസംഘം ആള്‍ക്കാര്‍ തങ്ങള്‍ വിവാഹിതരല്ലെന്ന് പറഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നെന്ന് ജംഷീര്‍ പറഞ്ഞു.
” ഇത് നിന്റെ ഭാര്യ അല്ല എന്നു പറഞ്ഞുകൊണ്ടാണ് അവര്‍ ഞങ്ങളെ ആക്രമിച്ചത്. ഞങ്ങള്‍ക്ക് മൂന്ന് പേര്‍ക്കും പരിക്കു പറ്റിയിട്ടുണ്ട്.” ജംഷീര്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞു.
പരിസരവാസികള്‍ എത്തിയാണ് സംഘത്തിന്റെ ആക്രമണത്തില്‍ നിന്ന് ഇവരെ രക്ഷപ്പെടുത്തി തിരൂര്‍ ഗവ:ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ആള്‍ക്കൂട്ടാക്രമണങ്ങള്‍ മലപ്പുറത്ത് പതിവ് സംഭവമായിക്കൊണ്ടിരിക്കുകയാണെന്നും ദമ്പതികള്‍ക്കു നേരെയുണ്ടായിരിക്കുന്ന ആക്രമണം നാലാമത്തെ സംഭവമാണെന്നും.
അപകടകരമായ അവസ്ഥയിലൂടെയാണ് ജില്ല കടന്നുപോകുന്നതെന്നും വിവാഹം കഴിഞ്ഞവര്‍ക്ക പോലും വിവാഹ സര്‍ട്ടിഫിക്കേറ്റ് കൊണ്ടു നടക്കേണ്ട സ്ഥിതിയാണെന്നും ആളുകള്‍ പ്രതികരിച്ചതായി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.