തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം ഏകദേശം നിയന്ത്രണവിധേയമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 17 മുതല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അക്ഷയകേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തിക്കാം. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ എല്ലാ ദിവസവും രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ തുറക്കാം.
വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് 20 പേരെ മാത്രമെ അനുവദിക്കൂ. പൊതുഗതാഗതം നിയന്ത്രിതമായി ആരംഭിക്കും.
ബെവ്‌കോ ഔട്ട്ലെറ്റുകളും ബാറുകളും തുറക്കും. ബെവ്ക്യൂ ആപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും ഇവ പ്രവര്‍ത്തിക്കുക. പ്രവൃത്തി സമയം രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെയായിരിക്കും. ബാറുകളില്‍ പാര്‍സല്‍ മാത്രമെ അനുവദിക്കൂ
ഷോപ്പിങ് മാളുകള്‍ തുറക്കില്ല. ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാന്‍ അനുവദിക്കില്ല. സെക്രട്ടേറിയറ്റില്‍ 50 ജീവനക്കാര്‍ ഹാജരാകണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
എട്ട് ശതമാനത്തില്‍ താഴെ ടി.പി.ആര്‍ ഉള്ള സ്ഥലങ്ങളില്‍ നിയന്ത്രണങ്ങളോടെ സാധാരണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും.
ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. പൊതുപരീക്ഷകള്‍ എല്ലാം അനുവദിക്കും. സ്‌പോര്‍ട്‌സ് പരീക്ഷകളും നടക്കും
വിനോദസഞ്ചാരം അനുവദിക്കില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 ശതമാനം വരെയുള്ള പഞ്ചായത്തുകളില്‍ കടകള്‍ രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ അനുവദിക്കും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 മുതല്‍ 20 ശതമാനം വരെയുള്ള പഞ്ചായത്തുകള്‍/മുനിസിപ്പാലിറ്റികള്‍/ കോര്‍പ്പറേഷനുകളില്‍ അവശ്യവസ്തുക്കളുടെ കടകള്‍ രാവിലെ 7- വൈകിട്ട് 7 വരെ അനുവദിക്കും. മറ്റ് കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍
50 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങള്‍ അനുവദിക്കും
ടി.പി.ആര്‍. നിരക്ക് 20 ശതമാനത്തിന് മുകളിലുള്ള പഞ്ചായത്തുകള്‍
അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ
മറ്റുകടകള്‍ വെള്ളിയാഴ്ചകളില്‍ മാത്രം