അടിസ്ഥാന ജനാധിപത്യ ജീവിതത്തിന്റെ ഭാഗമാണ് ഭക്ഷണസ്വാതന്ത്ര്യം. ജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളിലും ജനാധിത്യം സാക്ഷാത്കരിക്കപ്പെടുമ്പോഴാണ് മതനിരപേക്ഷത സാധ്യമാകുന്നത്. എന്നാലിപ്പോള്‍ ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു മണ്ഡലത്തില്‍ നിന്നും ജനാധിപത്യം എടുത്തുനീക്കപ്പെടുന്നു എന്നതാണ്.
തയ്യാറാക്കിയത്: ജിന്‍സി ബാലകൃഷ്ണന്‍
അവസാനമില്ലാത്ത സ്‌നേഹം എന്നുവിശേഷിപ്പിക്കപ്പെട്ട ദൈവത്തിന്റെ സേ്താത്രങ്ങള്‍ ഉയര്‍ന്നുവരേണ്ട ഒരു ക്ഷേത്രത്തില്‍ നിന്നാണ് കൊലവിളി ഉയര്‍ന്നുവന്നത് എന്നത് നടുക്കം ഉണ്ടാക്കുന്നതാണ്. അതിന്റെ പശ്ചാത്തലത്തിലാണ് പൂജാരി ഉള്‍പ്പെടെയുള്ള ആളുകള്‍ ഒരു വീട്ടിനകത്തേക്ക് സെപ്റ്റംബര്‍ 29ന് തിങ്കളാഴ്ച രാത്രി പത്തരമണിക്ക് ഇടിച്ചു കയറുന്നത്. ആ വീട്ടിലെ ഒരാളെ അടിച്ചു കൊല്ലുന്നു. ആ വീട്ടിലെ അടുത്ത പിന്മുറക്കാരന്‍ എന്നര്‍ത്ഥത്തില്‍ മകനെ അടിക്കുന്നു. 70 വയസുള്ള സ്ത്രീയെ ആക്രമിക്കുന്നു. മകളെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുന്നു.
അടിസ്ഥാന ജനാധിപത്യ ജീവിതത്തിന്റെ ഭാഗമാണ് ഭക്ഷണസ്വാതന്ത്ര്യം. ജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളിലും ജനാധിത്യം സാക്ഷാത്കരിക്കപ്പെടുമ്പോഴാണ് മതനിരപേക്ഷത സാധ്യമാകുന്നത്. എന്നാലിപ്പോള്‍ ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു മണ്ഡലത്തില്‍ നിന്നും ജനാധിപത്യം എടുത്തുനീക്കപ്പെടുന്നു എന്നതാണ്.
ഉത്തര്‍പ്രദേശിലെ ദാദ്രി അത്തരമൊരു ജനാധിപത്യ അപഹരണത്തിന്റെ ഏറ്റവും അപകട മുന്നറിയിപ്പാണ്. ഇന്ത്യയിലെ നവഫാസിസ്റ്റുകള്‍ ജനാധിപത്യത്തിന്റെ നെഞ്ചിനുനേരെ ഏതൊക്കെ വിധത്തിലാണ് നിറയൊഴിച്ചത് എന്നു വ്യക്തമാക്കുന്ന സംഭവമാണ് ദാദ്രിയില്‍ സംഭവിച്ചത്.
Also read ലാഭമില്ലാതെ ‘വിശുദ്ധ പശു’വുമില്ല
സ്വന്തം വീട്ടിന്റെ അകത്തെ ഫ്രിഡ്ജില്‍ ഒരാള്‍ സൂക്ഷിച്ച ഭക്ഷണം ഏതാണ് എന്നു പരിശോധിക്കേണ്ട ഒരാവശ്യവും ലോകത്തിലെ ഒരു സര്‍ക്കാറിനുമില്ല. എന്നാല്‍ ബീഫ് നിരോധനത്തിന്റെ പശ്ചാത്തലമാണ് ഇത്തരമൊരു പരിശോധനയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നത്. ഒരു ക്ഷേത്രത്തിലെ പുരോഹിതന്‍, ആത്മീയ നേതാവ്, ഒരു പള്ളിയിലെ ഇമാം ഇവരൊക്കെ എവിടെയെങ്കിലും കലാപമുണ്ടാവുമ്പോള്‍ അവിടെ സാന്ത്വനമായിട്ട് ആ കലാപത്തിന്റെ തീയണക്കാന്‍ വെള്ളവുമായെത്തേണ്ടവരാണ്. അതിനുപകരം ജനാധിപത്യത്തെയും മനുഷ്യസ്‌നേഹത്തെയും മതവിശ്വാസത്തെയും അമ്പരപ്പിച്ചുകൊണ്ട് ഒരു ക്ഷേത്രത്തിനകത്തു നിന്നും ഉച്ചഭാഷിണി വെച്ച് ആക്രോശമാണ് നമ്മള്‍ കേള്‍ക്കുന്നത്.
ഇത്തരമൊരു പശ്ചാത്തലത്തിലാണ് കേരളവര്‍മ്മ കോളജിലെ വിദ്യാര്‍ത്ഥികള്‍ ഇതിനെതിരെയുള്ള ജനാധിപത്യ പ്രതിഷേധത്തിന്റെ ഭാഗമായിട്ട് അവിടെ ബീഫ് ഫെസ്റ്റ് നടത്തിയത്. സത്യത്തില്‍ അതൊരു പ്രതിരോധമായിരുന്നു. ഇന്ത്യയില്‍ ഇത്രയേറെ ജനാധിപത്യ ഹത്യ നടക്കുമ്പോള്‍ അനിവാര്യമായി വഹിക്കേണ്ട ഒരു പ്രതിഷേധത്തിനു നേതൃത്വം നല്‍കുകയാണ് കേരളവര്‍മ്മ കോളജിലെ ധീരരായ വിദ്യാര്‍ഥി സമൂഹം ചെയ്തിരിക്കുന്നത്.
അവസാനമില്ലാത്ത സ്‌നേഹം എന്നുവിശേഷിപ്പിക്കപ്പെട്ട ദൈവത്തിന്റെ സേ്താത്രങ്ങള്‍ ഉയര്‍ന്നുവരേണ്ട ഒരു ക്ഷേത്രത്തില്‍ നിന്നാണ് കൊലവിളി ഉയര്‍ന്നുവന്നത് എന്നത് നടുക്കം ഉണ്ടാക്കുന്നതാണ്. അതിന്റെ പശ്ചാത്തലത്തിലാണ് പൂജാരി ഉള്‍പ്പെടെയുള്ള ആളുകള്‍ ഒരു വീട്ടിനകത്തേക്ക് സെപ്റ്റംബര്‍ 29ന് തിങ്കളാഴ്ച രാത്രി പത്തരമണിക്ക് ഇടിച്ചു കയറുന്നത്. ആ വീട്ടിലെ ഒരാളെ അടിച്ചു കൊല്ലുന്നു. ആ വീട്ടിലെ അടുത്ത പിന്മുറക്കാരന്‍ എന്നര്‍ത്ഥത്തില്‍ മകനെ അടിക്കുന്നു. 70 വയസുള്ള സ്ത്രീയെ ആക്രമിക്കുന്നു. മകളെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുന്നു.
ഈ കുട്ടി ചോദിച്ച ഒരു ചോദ്യമുണ്ട്. ആ ചോദ്യം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഒരു നിലവിളിയായിട്ടാണ് ഞാന്‍ കേള്‍ക്കുന്നത്. ആ ചോദ്യം ഇതാണ് “എന്റെ ഉപ്പ മാട്ടിറച്ചി തിന്നിട്ടില്ലെങ്കില്‍ നിങ്ങള്‍ എന്റെ ഉപ്പയുടെ ജീവന്‍ തിരിച്ചുനല്‍കുമോ?” ഇതു ഞാന്‍ ജനാധിപത്യത്തിന്റെ നിലവിളിയായി കാണുന്നതെന്താണെന്നാല്‍ മാട്ടിറച്ചി കഴിച്ചാല്‍ എന്റെ ഉപ്പ കൊല്ലപ്പെട്ടോട്ടെ എന്നൊരു മകള്‍ പറയുന്നിടത്തേക്ക് ഒരു രാജ്യത്തെ കൊണ്ടുനിറുത്തിയിരിക്കുന്നു, ഇതാണ് ഏറ്റവും ഭീകരമായ അവസ്ഥ.
അതുപോലെ ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് ഫ്രിഡ്ജില്‍ നിന്നും മാംസമെടുത്ത് പരിശോധിക്കുകയാണുണ്ടായത്. നിരോധനത്തിന്റെ ഭാഗമായിട്ട് ബീഫ് ഒരാള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ പോലും അയാള്‍ക്ക് 10,000 രൂപ പിഴയിടാന്‍ മാത്രമേ നിലവിലുള്ള നിയമം അനുശാസിക്കുന്നുള്ളൂ. ആ അര്‍ത്ഥത്തിലേക്ക് ചര്‍ച്ച വരുന്നില്ല.
ഏതെങ്കിലും ഒരു ഭക്ഷണം അതു കഴിക്കാന്‍ താല്‍പര്യമില്ലാത്തവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയെന്നതല്ല, മറിച്ച് തങ്ങള്‍ ആഗ്രഹിക്കുന്ന ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് തങ്ങളെ തടയുന്ന ജനാധിപത്യ വിരുദ്ധതയെ പ്രതിരോധിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. പലതവണ ഈ വിഷയത്തില്‍ ഇടപെട്ട്, നിരവധി പ്രബന്ധ സംഭാഷണങ്ങള്‍ നിര്‍വഹിച്ചിട്ടുള്ള ഒരു സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അന്നു പറഞ്ഞതിന്റെ മൗലികമായ ആശയം ഞാന്‍ ചുരുക്കി പറയുകയാണ്..
ഇത്തരമൊരു പശ്ചാത്തലത്തിലാണ് കേരളവര്‍മ്മ കോളജിലെ വിദ്യാര്‍ത്ഥികള്‍ ഇതിനെതിരെയുള്ള ജനാധിപത്യ പ്രതിഷേധത്തിന്റെ ഭാഗമായിട്ട് അവിടെ ബീഫ് ഫെസ്റ്റ് നടത്തിയത്. സത്യത്തില്‍ അതൊരു പ്രതിരോധമായിരുന്നു. ഇന്ത്യയില്‍ ഇത്രയേറെ ജനാധിപത്യ ഹത്യ നടക്കുമ്പോള്‍ അനിവാര്യമായി വഹിക്കേണ്ട ഒരു പ്രതിഷേധത്തിനു നേതൃത്വം നല്‍കുകയാണ് കേരളവര്‍മ്മ കോളജിലെ ധീരരായ വിദ്യാര്‍ഥി സമൂഹം ചെയ്തിരിക്കുന്നത്.
അവരെ അഭിവാദ്യം ചെയ്യുന്നതിനു പകരം അവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ മുതിര്‍ന്ന കോളജ് അധികാരികള്‍, പഴയ ക്ലീഷേ ആയിട്ടുള്ള പ്രയോഗമാണെങ്കില്‍ പോലും ആവര്‍ത്തിക്കാതിരിക്കാന്‍ കഴിയുന്നില്ല, “ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലെ അടിയൊഴുക്കുകളായിരിക്കും”. അതുകൊണ്ട് കേരളത്തിലെ എല്ലാ കോളജുകളിലേക്കും തൊഴില്‍ കേന്ദ്രങ്ങളിലേക്കും വീടുകളിലേക്കും വ്യാപിപ്പിക്കേണ്ട ഒരു സമരമാണിത്.
Dont miss വിശുദ്ധ പശുവും അശുദ്ധ ദളിതരും
ഏതെങ്കിലും ഒരു ഭക്ഷണം അതു കഴിക്കാന്‍ താല്‍പര്യമില്ലാത്തവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയെന്നതല്ല, മറിച്ച് തങ്ങള്‍ ആഗ്രഹിക്കുന്ന ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് തങ്ങളെ തടയുന്ന ജനാധിപത്യ വിരുദ്ധതയെ പ്രതിരോധിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. പലതവണ ഈ വിഷയത്തില്‍ ഇടപെട്ട്, നിരവധി പ്രബന്ധ സംഭാഷണങ്ങള്‍ നിര്‍വഹിച്ചിട്ടുള്ള ഒരു സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അന്നു പറഞ്ഞതിന്റെ മൗലികമായ ആശയം ഞാന്‍ ചുരുക്കി പറയുകയാണ്..
ഇതിനെതിരെ മുഴുവന്‍ ജനാധിപത്യ വാദികളും പ്രതികരിക്കണം. വിദ്യാലയങ്ങളും തൊഴിലിടങ്ങളും വീട്ടകങ്ങളും പൊതുസ്ഥലങ്ങളുമെല്ലാം പ്രതിഷേധത്തിന്റെ വേദിയായി രൂപപ്പെടണം. ബീഫ് ഫെസ്റ്റ് മാത്രമല്ല. ബീഫ് ഫെസ്റ്റ് പ്രതിരോധത്തിന്റെ നമുക്ക് പരിചിതമായി കഴിഞ്ഞ രൂപമാണ്. ഇനി പുതിയ രൂപങ്ങള്‍ നമ്മള്‍ കണ്ടെത്തേണ്ടതുണ്ട്. പ്രതികരണങ്ങള്‍ അവസാനിക്കാന്‍ പാടില്ല. അത് തീര്‍ച്ചയായിട്ടും മുന്നോട്ടുപോകണം. അത് മുന്നോട്ടുപോകുന്നില്ലെങ്കില്‍ നമ്മുടെ ജനാധിപത്യ പിറകോട്ടു പോകും.
“ഇന്നിന്നതിനെ തിന്നാം തിന്നരുത് എന്നുള്ളതിന്റെ പേരിലല്ല മറിച്ച് ഒരു ജന്തുവിന്റെ പേരിലും മനുഷ്യര്‍ പരസ്പരം തല്ലരുത് കൊല്ലരുത് എന്ന കാഴ്ചപ്പാടിലാണ് നമ്മള്‍ പരസ്പരം ഐക്യപ്പെടുകയും സംവാദം നടത്തുകയും ചെയ്യേണ്ടത്.”
ഒരു സര്‍ക്കാറിന്റെ ദൗത്യം ജനങ്ങള്‍ക്കു ഭക്ഷണം എത്തിക്കുകയാണ്. ഏതു ഭക്ഷണം ജനങ്ങള്‍ കഴിക്കണം എന്നു കല്‍പ്പിക്കാന്‍ ഒരു സര്‍ക്കാറിനെയും ജനങ്ങള്‍ ഉത്തരവാദപ്പെടുത്തിയിട്ടില്ല. അത് ജനങ്ങളുടെ അഭിരുചിയുടേയും സ്വാതന്ത്ര്യത്തിന്റേയും പ്രശ്‌നമാണ്. ആ അര്‍ത്ഥത്തില്‍ വലിയൊരു അട്ടിമറിയാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്.
ഇതിനെതിരെ മുഴുവന്‍ ജനാധിപത്യ വാദികളും പ്രതികരിക്കണം. വിദ്യാലയങ്ങളും തൊഴിലിടങ്ങളും വീട്ടകങ്ങളും പൊതുസ്ഥലങ്ങളുമെല്ലാം പ്രതിഷേധത്തിന്റെ വേദിയായി രൂപപ്പെടണം. ബീഫ് ഫെസ്റ്റ് മാത്രമല്ല. ബീഫ് ഫെസ്റ്റ് പ്രതിരോധത്തിന്റെ നമുക്ക് പരിചിതമായി കഴിഞ്ഞ രൂപമാണ്. ഇനി പുതിയ രൂപങ്ങള്‍ നമ്മള്‍ കണ്ടെത്തേണ്ടതുണ്ട്. പ്രതികരണങ്ങള്‍ അവസാനിക്കാന്‍ പാടില്ല. അത് തീര്‍ച്ചയായിട്ടും മുന്നോട്ടുപോകണം. അത് മുന്നോട്ടുപോകുന്നില്ലെങ്കില്‍ നമ്മുടെ ജനാധിപത്യം പിറകോട്ടു പോകും.
പല ഹോട്ടലുകളും ആരാധനാലയങ്ങള്‍ക്കു സമീപം സ്ഥിതി ചെയ്യുന്നുണ്ട്. അവിടൊക്കെ പലതരത്തിലുള്ള ഭക്ഷണസാധനങ്ങള്‍ ആളുകള്‍ പലപ്പോഴായി കഴിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. അതുകൊണ്ടു ഏതെങ്കിലും ക്ഷേത്രത്തിന്റെ സാന്നിധ്യമാണ് ഭക്ഷണനിരോധനത്തിനു കാരണം എന്നു പറയുന്നത് തീര്‍ച്ചയായിട്ടും യുക്തിയുമായി പൊരുത്തപ്പെടുന്നതല്ല.
2014ല്‍ നരേന്ദ്രമോദി ഇന്ത്യയില്‍ അധികാരത്തില്‍ വന്നതോടുകൂടി നമ്മുടെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ അക്കാദമിക് രംഗങ്ങളില്‍ ഒരു അട്ടിമറി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ആ അട്ടിമറിയുടെ അനുരണനങ്ങളാണ് കേരളത്തിലെ കോളജുകളില്‍ മാഗസിന്‍ നിരോധിക്കല്‍, കേരളവര്‍മ്മ കോളജിലെ അധികൃതരുടെ നേരത്തെ പരാമര്‍ശിച്ചതുപോലെയുള്ള അഭിപ്രായപ്രകടനങ്ങള്‍ എന്നിവ സൂചിപ്പിക്കുന്നത്.
You must read this വിശുദ്ധപശുവിന്റെ ആദ്യ രാഷ്ട്രീയ കൊലപാതകം
കേരളത്തില്‍ ധാരാളം പള്ളികളും അമ്പലങ്ങളും ചര്‍ച്ചുകളും അടുത്തടുത്ത് സ്ഥിതി ചെയ്യുന്നുണ്ട്. അടുത്തടുത്ത് പള്ളിയും ക്ഷേത്രവും ചര്‍ച്ചും സ്ഥിതി ചെയ്യുന്നതുകൊണ്ട് പള്ളിക്കോ ക്ഷേത്രത്തിനോ ചര്‍ച്ചിനോ ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല. മാത്രവുമല്ല അവിടുത്തെ ആളുകള്‍ തമ്മിലുള്ള അടുപ്പത്തിന്റെ ശക്തി കൂടിയിട്ടുമുണ്ട്.
പല ഹോട്ടലുകളും ആരാധനാലയങ്ങള്‍ക്കു സമീപം സ്ഥിതി ചെയ്യുന്നുണ്ട്. അവിടൊക്കെ പലതരത്തിലുള്ള ഭക്ഷണസാധനങ്ങള്‍ ആളുകള്‍ പലപ്പോഴായി കഴിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. അതുകൊണ്ടു ഏതെങ്കിലും ക്ഷേത്രത്തിന്റെ സാന്നിധ്യമാണ് ഭക്ഷണനിരോധനത്തിനു കാരണം എന്നു പറയുന്നത് തീര്‍ച്ചയായിട്ടും യുക്തിയുമായി പൊരുത്തപ്പെടുന്നതല്ല.
പ്രച്ഛന്നമായ രീതിയില്‍ സംഘപരിവാര്‍ ആശയങ്ങള്‍ ഒരു പകര്‍ച്ച വ്യാധിപോലെ കേരള സമൂഹത്തിലാകെ പടര്‍ന്ന് പന്തലിച്ചുകൊണ്ടിരിക്കുകയാണ്. വിദ്യാലയങ്ങളെ സരസ്വതീക്ഷേത്രമെന്നു വിളിക്കുമ്പോള്‍ അത് നിരുപദ്രവകരമായ ഒരു അലങ്കാര പ്രയോഗമെന്നാണ് പലരും മുമ്പ് ധരിച്ച് വെച്ചിരിക്കുന്നതും് ഇന്നും കരുതിപ്പോരുന്നതും.
ഇപ്പോള്‍ അത്തരം അഭിപ്രായങ്ങള്‍ പറയാനുള്ള കാരണം. നിലവില്‍ നമ്മുടെ സമാന്യബോധ്യത്തില്‍ സംഘപരിവാറിന് അനുകൂലമായുള്ള ചില ആശയങ്ങള്‍ ദൃഢപ്പെട്ടുവന്നിട്ടുണ്ട്. ഇന്നലെ സംഘപരിവാറിന്റെ ആര്‍.എസ്.എസ് ശാഖയില്‍ അവര്‍ നട്ട വിദഗ്ദ നുണയുടെ വിത്തുകള്‍ ഒരു വന്‍മരമായി വളര്‍ന്നുകഴിഞ്ഞിട്ടുണ്ട്.
ആ മരത്തില്‍ നിന്നും വീഴുന്ന ഇലകള്‍പെറുക്കിയെടുത്ത് അതാണ് വിശുദ്ധ പദാര്‍ത്ഥം എന്ന് കരുതി വരുന്നവരുടെ അഭിപ്രായപ്രകടനങ്ങള്‍ക്ക് ആ ഉണങ്ങിയ ഇലകളുടെ അത്രമൂല്യം പോലും കല്‍പ്പിക്കേണ്ടതില്ല.
പ്രച്ഛന്നമായ രീതിയില്‍ സംഘപരിവാര്‍ ആശയങ്ങള്‍ ഒരു പകര്‍ച്ച വ്യാധിപോലെ കേരള സമൂഹത്തിലാകെ പടര്‍ന്ന് പന്തലിച്ചുകൊണ്ടിരിക്കുകയാണ്. വിദ്യാലയങ്ങളെ സരസ്വതീക്ഷേത്രമെന്നു വിളിക്കുമ്പോള്‍ അത് നിരുപദ്രവകരമായ ഒരു അലങ്കാര പ്രയോഗമെന്നാണ് പലരും മുമ്പ് ധരിച്ച് വെച്ചിരിക്കുന്നതും ഇന്നും കരുതിപ്പോരുന്നതും.
പാര്‍ലമെന്റ് നിരവധി സമരങ്ങളുടെ ഒരു സന്തതിയാണ് പ്രക്ഷോഭവേദിയാണ് സംവാദത്തിന്റേയും ചര്‍ച്ചകളുടേയും കേന്ദ്രമാണ്. അതിനെ ഒരു ആരാധനാലയമായിട്ടും ശ്രീകോവിലായിട്ടും ചുരുക്കാനുള്ള ശ്രമത്തെ ഒരുപക്ഷെ ഞെട്ടലോടുകൂടടിയായിരുന്നു നമ്മള്‍ തിരിച്ചറിയേണ്ടിയിരുന്നത്.
സത്യത്തില്‍ നരേന്ദ്രമോദി തന്നെ തിരക്കഥ നിര്‍മ്മിച്ച് നരേന്ദ്രമോദി തന്നെ അഭിനയിച്ച ഒരു ഏകാങ്ക നാടകമുണ്ട് ഇന്ത്യയില്‍. അത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല. അധികാരത്തില്‍ ഏറിയ ഉടനെ ഇന്ത്യന്‍ പാര്‍ലമെന്റിന് മുന്നില്‍ കമഴ്ന്ന് വീണ് നമസ്‌കരിച്ച് കണ്ണീരൊലിപ്പിച്ച് നില്‍ക്കുന്ന മോദിയുടെ ഒരു ചിത്രമുണ്ട്. ആ ചിത്രം സത്യത്തില്‍ ഫാസിസത്തിന്റെ സഹജമായ കാപട്യത്തിന്റെ ചിത്രമായിട്ടാണ് പലരും പരിഗണിച്ചത്.
അതില്‍ ഫാസിസത്തിന്റെ കാപട്യമുണ്ട്. അതോടൊപ്പം പാര്‍ലമെന്റ് നിരവധി സമരങ്ങളുടെ ഒരു സന്തതിയാണ്, പ്രക്ഷോഭവേദിയാണ്, സംവാദത്തിന്റേയും ചര്‍ച്ചകളുടേയും കേന്ദ്രമാണ്. അതിനെ ഒരു ആരാധനാലയമായിട്ടും ശ്രീകോവിലായിട്ടും ചുരുക്കാനുള്ള ശ്രമത്തെ ഒരുപക്ഷെ ഞെട്ടലോടുകൂടിയായിരുന്നു നമ്മള്‍ തിരിച്ചറിയേണ്ടിയിരുന്നത്.
സംഘപരിവാറിന്റെ പ്രധാനപ്പെട്ട അജണ്ട എന്ന് പറയുന്നത്. എല്ലാ സംവാദ കേന്ദ്രങ്ങളേയും എല്ലാ ആലോചനാ കേന്ദ്രങ്ങളേയും ആലോചനാ രഹിതമാക്കി സംവാദ രഹിതമാക്കി തങ്ങളുടെ ജനാധിപത്യവിരുദ്ധ ആശയങ്ങളുടെ പ്രചരണ വേദികളാക്കുക എന്നുള്ളതാണ്.
പക്ഷെ നമുക്ക് അത് ഞെട്ടലില്ലാതെ പോകാന്‍ കാരണം, നമ്മള്‍ മുമ്പേ തന്നെ വിദ്യാലയങ്ങളെയെല്ലാം സരസ്വതീ ക്ഷേത്രമാക്കി മാറ്റി അത് വളരെ പ്രശംസനീയമായ ഒരു കാര്യമെന്ന നിലയ്ക്ക് കരുതി പോരുന്നവരാണ്. അത് തീര്‍ച്ചയായിട്ടും അങ്ങനെയല്ല. ആരാധനാ കേന്ദ്രങ്ങളും ആലോചനാ കേന്ദ്രങ്ങളും രണ്ടാണ്. വിദ്യാലയം ആലോചനാ കേന്ദ്രമാണ്, അന്വേഷണ കേന്ദ്രമാണ് പഠന കേന്ദ്രമാണ്.
സംഘപരിവാര്‍ സ്വപ്‌നം കാണുന്ന വിദ്യാലയം ഗുരുകുലമാണ്. അത് ആധുനിക വിദ്യാലയമല്ല. ആധുനിക വിദ്യാലയം എന്നത് നമ്മുടെ ജനാധിപത്യ വളര്‍ച്ചയില്‍ വികസിച്ച് വന്നവരാണ്. ഗുരുഗുലം എന്നത് നമ്മുടെ പരമ്പരാഗത ഫ്യൂഡല്‍ അവബോധത്തിന്റെ അകത്ത് വികസിച്ച് വന്നതാണ്. ഗുരുകുലത്തില്‍ വിദ്യാദാനമാണുള്ളത്. അവിടെ വിദ്യാഭ്യാസമില്ല. അത് സാധ്യമാകുന്നത് ആധുനിക സാമൂഹ്യ വികാസത്തോടൊപ്പം മാത്രമാണ്.
അപ്പോള്‍ സംഘപരിവാറിന്റെ പ്രധാനപ്പെട്ട അജണ്ട എന്ന് പറയുന്നത്. എല്ലാ സംവാദ കേന്ദ്രങ്ങളേയും എല്ലാ ആലോചനാ കേന്ദ്രങ്ങളേയും ആലോചനാ രഹിതമാക്കി സംവാദ രഹിതമാക്കി തങ്ങളുടെ ജനാധിപത്യവിരുദ്ധ ആശയങ്ങളുടെ പ്രചരണ വേദികളാക്കുക എന്നുള്ളതാണ്.
ഫാസിസത്തിന്റെ കൊലവിളിയല്ല പ്രധാന പ്രശ്‌നമെന്ന് സാധാരണ പറയാറുണ്ട്. അവര്‍ കൊലവിളിക്കാന്‍ വേണ്ടി നിയുക്തരാണ് . അതേസമയം അതിനോട് പ്രതികരിക്കേണ്ടവരുടെ മൗനമാണ് ഒരു ഫാസിസ്റ്റ് വല്‍കരണ കാലത്ത് ഏറ്റവും ഭികരമായ പ്രശ്‌നം. അതുകൊണ്ട് മൗനം മുറിക്കുക എന്നുള്ളതാണ് ജനാധിപത്യത്തിന്റെ മുന്നിലുള്ള ഏറ്റവും പ്രാഥമികമായ ദൗത്യം.
ആ അജണ്ടയ്‌ക്കെതിരെ അധ്യാപകരും വിദ്യാര്‍ത്ഥികളും സാമൂഹിക പ്രവര്‍ത്തകരും സാസ്‌കാരിക പ്രവര്‍ത്തകരും എല്ലാം സജീവമായി പ്രതികരിക്കുവാന്‍ ധീരരാവുക എന്നത് മാത്രമാണ്, ഒരു ഫാസിസ്റ്റ് കാലത്ത് ഞങ്ങളും മനുഷ്യരായി ജീവിച്ചിരുന്നു എന്ന സ്വയം ആത്മബോധമുണ്ടാക്കാന്‍ ചെയ്യാവുന്ന ഏറ്റവും ചെറിയ കാര്യം.
ജനാധിപത്യ വാദികള്‍ നിരന്തരമായി സംസാരിച്ചു കൊണ്ടിരിക്കുക പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുക എന്നുള്ളതാണ് ഈ ഒരു സാഹചര്യത്തെ പ്രതിരോധിക്കാനുള്ള വഴി. മൗനത്തിന്റെ മരവിപ്പ് മുറിച്ച് ഇടപെടലുകളുടെ ഒരു ലോകത്തിലേക്ക് സാഹസികമായി കടന്നു വന്നുകൊണ്ടേയിരിക്കുക.
ഫാസിസത്തിന്റെ കൊലവിളിയല്ല പ്രധാന പ്രശ്‌നമെന്ന് സാധാരണ പറയാറുണ്ട്. അവര്‍ കൊലവിളിക്കാന്‍ വേണ്ടി നിയുക്തരാണ് . അതേസമയം അതിനോട് പ്രതികരിക്കേണ്ടവരുടെ മൗനമാണ് ഒരു ഫാസിസ്റ്റ് വല്‍കരണ കാലത്ത് ഏറ്റവും ഭീകരമായ പ്രശ്‌നം. അതുകൊണ്ട് മൗനം മുറിക്കുക എന്നുള്ളതാണ് ജനാധിപത്യത്തിന്റെ മുന്നിലുള്ള ഏറ്റവും പ്രാഥമികമായ ദൗത്യം.