പെരിയ ഇരട്ടക്കൊലപാതകം; സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ അറിവോടെയെന്ന് സൂചന, നിര്‍ണായകവിവരങ്ങള്‍ പൊലീസിന് ലഭിച്ചു
Congress Youth Murder Case
പെരിയ ഇരട്ടക്കൊലപാതകം; സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ അറിവോടെയെന്ന് സൂചന, നിര്‍ണായകവിവരങ്ങള്‍ പൊലീസിന് ലഭിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th February 2019, 8:10 am

കാസര്‍കോട്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായകവിവരങ്ങള്‍ പൊലീസിന് ലഭിച്ചതായി സൂചന. സംഭവസ്ഥലത്ത് നിന്നും പ്രതികളുടേതെന്ന് സംശയിക്കുന്ന മൊബൈല്‍ഫോണുകള്‍ പൊലീസിന് ലഭിച്ചു.

ശരത്തിനേയും കൃപേഷിനേയും വെട്ടാന്‍ ഉപയോഗിച്ചത് എന്ന് കരുതുന്ന വടിവാളിന്റെ പിടിയും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ജീപ്പിലെത്തിയ അജ്ഞാതരിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്.

ALSO READ: പുല്‍വാമയില്‍ സൈനികര്‍ കൊല്ലപ്പെട്ടപ്പോള്‍ ഇന്ത്യയിലെ മുസ്‌ലിംങ്ങള്‍ സന്തോഷിച്ചു: ബി.ജെ.പി എം.എല്‍.എയുടെ വിദ്വേഷ പ്രസംഗം

കല്ല്യോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കാളിയാട്ടത്തിനുള്ള സംഘാടക സമിതി യോഗത്തില്‍ ശരത് ലാലും കൃപേഷും പങ്കെടുക്കുവാന്‍ എത്തിയപ്പോള്‍ ജീപ്പില്‍ അജ്ഞാത സംഘം ഇവിടേക്ക് എത്തിയതായാണ് പറയപ്പെടുന്നത്. കണ്ണൂര്‍ രജിസ്ട്രേഷനിലുള്ള ജീപ്പായിരുന്നു അതെന്നും, സി.പി.ഐ.എം പ്രാദേശിക നേതാവ് ശരത് ലാലിനേയും
കൃപേഷിനേയും ജീപ്പില്‍ വന്ന സംഘത്തിന് ചൂണ്ടിക്കാണിച്ചു കൊടുത്തതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

ആക്രമിച്ചതിലുള്ള പ്രതികാരമായി കൊലപാതകം ആസൂത്രണം ചെയ്തത് ലോക്കല്‍ കമ്മിറ്റി അംഗമാണെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതികള്‍ സംസ്ഥാനം വിട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ALSO READ: മുല്ലപ്പള്ളി പറഞ്ഞത് തെറ്റ്; കണ്ണൂര്‍ എന്ന പുസ്തകത്തില്‍ അത്തരം പരാമര്‍ശം ഇല്ല; പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും എന്‍.പി ഉല്ലേഖ്

ഇതുകൂടാതെ, ഇരുവരേയും വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം സംഘം കാഞ്ഞിരടുക്കത്തെ ഒരു വീട്ടിലെത്തി വസ്ത്രം മാറിയാണ് പോയതെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നാല് മൊബൈല്‍ ഫോണുകളാണ് കൊലപാതകം നടന്ന സ്ഥലത്ത് നിന്നും ലഭിച്ചത്.

രണ്ടെണ്ണം ശരത്ലാലിന്റേയും ഒരെണ്ണം കൃപേഷിന്റേയുമാണെന്ന് കണ്ടെത്തി. പിന്നെയുള്ള ഒരു ഫോണ്‍ പ്രതികളുടേത് ആവുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധന നടത്തുകയാണ്.

WATCH THIS VIDEO: