മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രമായി പരിഗണിക്കുന്ന സിനിമയാണ് മണിച്ചിത്രത്താഴ്. ഫാസില്‍ സംവിധാനം ചെയ്ത് 1993ല്‍ പുറത്തിറങ്ങിയ ചിത്രം വന്‍ വിജയമായി മാറിയിരുന്നു.
മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രമായി പരിഗണിക്കുന്ന സിനിമയാണ് മണിച്ചിത്രത്താഴ്. ഫാസില്‍ സംവിധാനം ചെയ്ത് 1993ല്‍ പുറത്തിറങ്ങിയ ചിത്രം വന്‍ വിജയമായി മാറിയിരുന്നു.
ഇന്നും ആളുകള്‍ യാതൊരു മടുപ്പും കൂടാതെയിരുന്ന് കാണുന്ന സിനിമകളിലൊന്നാണ് മണിച്ചിത്രത്താഴ്. ജനപ്രിയ ചിത്രത്തിനും മികച്ച നടിക്കുമുള്ള ദേശീയ, സംസ്ഥാന അവാര്‍ഡ് മണിച്ചിത്രത്താഴ് സ്വന്തമാക്കിയിരുന്നു.
ഹൊററും സൈക്കോളജിയും സമാസമം ചേര്‍ത്ത് തയാറാക്കിയ ഗംഭീര സ്‌ക്രിപ്റ്റും മോഹന്‍ലാല്‍, ശോഭന തുടങ്ങിയ അഭിനേതാക്കളുടെ ഗംഭീരപ്രകടനവുമാണ് മണിച്ചിത്രത്താഴിനെ വേറിട്ട് നിര്‍ത്തുന്നത്.
ഇപ്പോഴിതാ സാങ്കേതികവിദ്യയുടെ സഹായത്തോടെ 4K റീമാസ്‌റ്റേര്‍ഡ് വേര്‍ഷന്‍ റീ റിലീസിനൊരുങ്ങുകയാണ്. തലമുറകളായി മലയാളികള്‍ നെഞ്ചിലേറ്റിയ ചിത്രം വീണ്ടും വെള്ളിത്തിരയില്‍ എത്തുന്നത് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.
ഇപ്പോഴിത ചിത്രത്തിന്റെ പ്രിവ്യൂ ഷോ കണ്ട് തമിഴ് നടൻ കാർത്തി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വർഷങ്ങൾക്കിപ്പുറം ഇന്നും ചിത്രം പ്രേക്ഷകർക്ക് വർക്കാവുന്നുണ്ടെന്നും മണിച്ചിത്രത്താഴ് വീണ്ടും സ്‌ക്രീനിൽ കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും കാർത്തി പറഞ്ഞു. താൻ സംവിധായകൻ ഫാസിലിന്റെ വലിയ ആരാധകനാണെന്നും കാർത്തി കൂട്ടിച്ചേർത്തു. ഷോ കണ്ടിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാർത്തി.
‘മുപ്പത് വർഷങ്ങൾക്കിപ്പുറം ഈ പടം ഇന്നും പ്രേക്ഷകർക്ക് വർക്കാവുന്നുണ്ട്. അതിലെ ഹ്യൂമർ നന്നായി കണക്റ്റ് ആവുന്നുണ്ട്. ആ ത്രില്ലിങ് ഇപ്പോഴും കിട്ടുന്നുണ്ട്.
മണിച്ചിത്രത്താഴ് വീണ്ടും സ്‌ക്രീനിൽ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. എന്തൊരു അഭിനയമാണ് എല്ലാവരും. ഞാൻ ഫാസിൽ സാറിന്റെ വലിയ ആരാധകനാണ്.
മോഹൻലാൽ സാർ, സുരേഷ് സാർ, ശോഭന മാം ഇവരെയെല്ലാം വീണ്ടും സ്‌ക്രീനിൽ കാണുന്നത് ഒരു സുപ്പർ എക്സ്പീരിയൻസാണ്. വീണ്ടും മണിച്ചിത്രത്താഴ് കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്,’കാർത്തി പറയുന്നു.
Content Highlight: Karthi Talk About Manichithrathazhu Movie