ബെംഗളൂരു: വ്യാജ വാര്‍ത്തകള്‍ തടയാന്‍ ഫാക്ട് ചെക്കിങ്ങ് യൂണിറ്റ്(എഫ്.സി.യു) ആരംഭിച്ച് കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടക ഐ.ടി സെല്‍ മന്ത്രി പ്രിയങ്ക് ഖാര്‍ഗെയാണ് പുതിയ പ്രഖ്യാപനം നടത്തിയത്.
വ്യാജ വാര്‍ത്തകള്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്നും അത് സമൂഹങ്ങള്‍ക്കിടയില്‍ അരാജകത്വം സൃഷ്ടിക്കുമെന്നും പ്രിയങ്ക് ഖാര്‍ഗെ എ.എന്‍.ഐയോട് പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തെ തടസപ്പെടുത്താതെ വ്യാജ വാര്‍ത്തകള്‍ തടയുക എന്നതാണ് സമിതിയുടെ രൂപീകരണത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
Checkmate to BJP IT cell head Amit Malviya by Karnataka IT minister @PriyankKharge Ji.
Fact-Checking Unit (FCU) has been launched by him today to contain fake news circulation by the BJP IT cell head and his associates.
The oversight committee of the unit will consist of… pic.twitter.com/BbhFkxRVdP
— Shantanu (@shaandelhite) September 14, 2023
ഐ.ടി വകുപ്പ്, നിയമ വകുപ്പ്, സിവില്‍ സൊസൈറ്റികളിലെ അംഗങ്ങള്‍, ബെംഗളൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്(ഐ.ഐ.എസ്.സി) അംഗങ്ങള്‍ എന്നിവരായിരിക്കും യൂണിറ്റിന്റെ മേല്‍നോട്ട സമിതിയിലുണ്ടാകുക. ഈ സമിതിയില്‍ രാഷ്ട്രീയ നേതാക്കളോ മന്ത്രിമാരോ ഉണ്ടാകില്ല.