Entertainment news
ഒരു മണിക്കൂറില്‍ നാല് ലക്ഷം കാഴ്ച്ചക്കാര്‍: കരിക്കിന്റെ പുതിയ വീഡിയോ സര്‍ക്കസ് റിലീസ് ചെയ്തു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jun 25, 02:44 pm
Saturday, 25th June 2022, 8:14 pm

ഏറെ നാളുകള്‍ക്ക് ശേഷം കരിക്കിന്റെ എറ്റവും പുതിയ വീഡിയോ റിലീസ് ചെയ്തു. ‘സര്‍ക്കസ്’ എന്ന് പേരിട്ടിരിക്കുന്ന വീഡിയോ റിലീസ് ചെയ്ത് ചുരുങ്ങിയ സമയത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കഴിഞ്ഞു. ശബരീഷ് സജിന്‍, കൃഷ്ണചന്ദ്രന്‍, ഉണ്ണി മാത്യൂസ് എന്നിവരാണ് സര്‍ക്കസില്‍ പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നത്.

സര്‍ക്കസിന്റെ ഒന്നാം ഭാഗമാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. കരിക്ക് ടീമിലെ ബിനോയിയാണ് സര്‍ക്കസ് സംവിധാനം ചെയ്തിരിക്കുന്നത്.


കഥയും സംഭാഷണവും കരിക്ക് ടീമാണ് നിര്‍വഹിച്ചിരിക്കുന്നത്. അനു.കെ.അനിയന്‍ വീഡിയോയുടെ അവസാനത്തില്‍ എത്തി ആകാംഷയോടെയാണ് വീഡിയോ അവസാനിക്കുന്നത്.

അടുത്ത ഭാഗം എന്നാണ് റിലീസ് എന്ന് പ്രഖ്യാപിച്ചിട്ടില്ല. അതേസമയം അനു.കെ.അനിയന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച എന്ന സീരീസിന്റെ അവസാന എപ്പിസോഡ് കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. സീരിസിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

കരിക്ക് ഫ്ളിക്കില്‍ റിലീസ് ചെയ്ത സീരീസ് സിനിമ മോഹവുമായി നടക്കുന്ന സെബാസ്റ്റ്യന്റെ ജീവിതമാണ് പറയുന്നത്.

Content Highlight : Karikku New video circus Released