ദൃശ്യത്തെ പിഴിതെറുഞ്ഞ് കണ്ണൂര്‍ സ്‌ക്വാഡ്; തകര്‍ത്തത് പത്ത് വര്‍ഷത്തെ റെക്കോഡ്
മലയാള സിനിമയുടെ ഗതി മാറ്റിയെഴുതിയ ചിത്രമായിരുന്നു ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ 2013ല്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ നായകനായി എത്തിയ ദൃശ്യം.
ഇപ്പോഴിതാ മലയാളത്തിലെ ടോപ്പ് 10 ഗ്രോസിങ് ചിത്രങ്ങളുടെ പട്ടികയില്‍ നിന്ന് ദൃശ്യം പടിയിറങ്ങുകയാണ്.
റോക്കോഡ് കളക്ഷന്‍ സ്വന്തമാക്കിയ ചിത്രത്തെ പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം കണ്ണൂര്‍ സ്‌ക്വാഡാണ് ടോപ്പ് ഗ്രോസിങ് ചിത്രങ്ങളുടെ പട്ടികയില്‍ നിന്ന് പുറത്താക്കുന്നത്.
നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് കഴിഞ്ഞ സെപ്റ്റംബര്‍ 28നാണ് സിനിമ തിയേറ്ററില്‍ എത്തിയത്.
സിനിമ റിലീസ് ചെയ്ത് 12 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ കിട്ടിയ പത്ത് ചിത്രങ്ങളുടെ പട്ടികയിലേക്ക് കണ്ണൂര്‍ സ്‌ക്വാഡ് എത്തി. 63.8 കോടി ആയിരുന്നു ദൃശ്യത്തിന്റെ ലൈഫ് ടൈം കളക്ഷന്‍. ഇതിനെയാണ് കണ്ണൂര്‍ സ്‌ക്വാഡ് മറികടന്നത്.
ഇപ്പോഴും ചിത്രം നിറഞ്ഞ സദസിലാണ് പ്രദര്‍ശനം തുടരുന്നത്. ആദ്യ പത്തില്‍ തന്നെ മുന്‍ സ്ഥാനത്തേക്കാണ് കണ്ണൂര്‍ സ്‌ക്വാഡ് ഇപ്പോള്‍ മത്സരിക്കുന്നത്.
മൂന്നാം വാരത്തിലേക്ക് കടന്ന ചിത്രത്തിന് മത്സരത്തില്‍ മുന്നിലെത്താന്‍ കഴിയുമെന്ന് തന്നെയാണ് കരുതുന്നത്. കണ്ണൂര്‍ സ്‌ക്വാഡ് ഇതിനോടകം 70 കോടിക്ക് അടുത്ത് ലോകമെമ്പാടുനിന്നും കളക്ഷനായി സ്വന്തമാക്കി കഴിഞ്ഞു.
വളരെ ചുരുങ്ങിയ തിയേറ്ററില്‍ മാത്രം റിലീസ് ചെയ്ത് മികച്ച വിജയം സ്വന്തമാക്കാന്‍ സിനിമക്ക് ആയത് വലിയ നേട്ടമായിട്ടാണ് സിനിമാ ട്രാക്കര്‍മാര്‍ കാണുന്നത്.
കണ്ണൂര്‍ സ്‌ക്വാഡിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നാണ് ഒരുക്കിയത്.
കിഷോര്‍ കുമാര്‍, വിജയരാഘവന്‍, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ.യും തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍. മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ ഒരുങ്ങിയ നാലാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്.
Content Highlight: Kannur squad beats drishyam movie smashed the record of ten years of top grossing malayalam movies