ഹൃദയത്തില്‍ സ്‌നേഹവും കൈകളില്‍ പോസ്റ്ററുകളുമായി വരൂ; ആള്‍ക്കൂട്ടാക്രമണത്തിനെതിരെ ജെ.എന്‍.യുവിന്റെ പൗര മാര്‍ച്ച്
jnu fee hike strike
ഹൃദയത്തില്‍ സ്‌നേഹവും കൈകളില്‍ പോസ്റ്ററുകളുമായി വരൂ; ആള്‍ക്കൂട്ടാക്രമണത്തിനെതിരെ ജെ.എന്‍.യുവിന്റെ പൗര മാര്‍ച്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th January 2020, 8:30 pm

ന്യൂദല്‍ഹി: ദല്‍ഹിയിലെ ജെ.എന്‍.യു പൗരമാര്‍ച്ച് സംഘടിപ്പിക്കുന്നു. ഹൃദയത്തില്‍ സ്‌നേഹവും കൈകളില്‍ പോസ്റ്ററുകളുമായി പ്രതിഷേധിക്കാന്‍ ക്ഷണിച്ച് മുന്‍ ജെ.എന്‍.യു സ്റ്റുഡന്‍സ് യൂണിയന്‍ പ്രസിഡന്റും സി.പി.ഐ നേതാവുമായ കനയ്യ കുമാര്‍.

ആള്‍ക്കൂട്ടാക്രമണത്തിനെതിരെയും എല്ലാവര്‍ക്കും എല്ലാവര്‍ക്കും പ്രാപ്യമായ പൊതു വിദ്യാഭ്യാസത്തിനു വേണ്ടിയും ദല്‍ഹിയില്‍ നാളെ പൗരമാര്‍ച്ച് സംഘടിപ്പിക്കുന്നുവെന്ന് കനയ്യ കുമാര്‍ ട്വീറ്റ് ചെയ്തു.

കുറ്റവാളിയായ ജെ.എന്‍.യു വിസിയെ ഒഴിവാക്കുക, ഫീസ് വര്‍ധന പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജെ.എന്‍.യു സ്റ്റുഡന്‍സ് യൂണിയനും സംയുക്തമായി മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യയിലെ വിദ്യാര്‍ത്ഥികളോട് ഐക്യപ്പെട്ട് നടത്തുന്ന മാര്‍ച്ചില്‍ എല്ലാവരോടും പങ്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

‘ദല്‍ഹി, ഇത് ഇന്ത്യയിലെ വിദ്യാര്‍ത്ഥികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കനുള്ള നിങ്ങളുടെ അവസരം വന്നിരിക്കുകയാണ്. ആള്‍ക്കൂട്ടാക്രമണത്തിനെതിരെയും പ്രാപ്യമായ പൊതു വിദ്യാഭ്യാസത്തിനു വേണ്ടിയും നമുക്കൊരുമിച്ച് നാളെ മാര്‍ച്ചു ചെയ്യാം. ഹൃദയത്തില്‍ സ്‌നേഹവും കൈകളില്‍ പോസ്റ്ററുകളുമായി എല്ലാ പൗരന്മാരും വരൂ. നാളെ കാണാം,’ കനയ്യ കുമാര്‍ ട്വീറ്റ് ചെയ്തു.

ജനുവരി 9ന് 12 മണിക്ക് മണ്ടി ഹൗസില്‍ വെച്ചാണ് മാര്‍ച്ച് ആരംഭിക്കുന്നത്. ദല്‍ഹിയില്‍ കഴിഞ്ഞ ദിവസം ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ ഒരു സംഘം മുഖം മൂടി ധരിച്ചെത്തിയ സംഘം ക്രൂരമായി ആക്രമിച്ചിരുന്നു. എ.ബി.വി.പി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. അതേ സമയം അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹിന്ദു രക്ഷാദള്‍ രംഗത്തെത്തിയിരുന്നു.