53 വർഷങ്ങൾക്ക് ശേഷം ഇതാദ്യം, സുനിൽ ഗവാസ്കറിന് ശേഷം ഇവനും ആ റെക്കോഡിലേക്ക്; ചരിത്രംക്കുറിച്ച് ലങ്കൻ സിംഹം
Cricket
53 വർഷങ്ങൾക്ക് ശേഷം ഇതാദ്യം, സുനിൽ ഗവാസ്കറിന് ശേഷം ഇവനും ആ റെക്കോഡിലേക്ക്; ചരിത്രംക്കുറിച്ച് ലങ്കൻ സിംഹം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 1st April 2024, 10:49 am

ബംഗ്ലാദേശ്-ശ്രീലങ്ക രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. സഹൂര്‍ അഹമ്മദ് ചൗധരി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 531 റണ്‍സിന് പുറത്താവുകയായിരുന്നു.

ശ്രീലങ്കന്‍ ബാറ്റിങ് നിരയില്‍ കാമിന്ദു മെന്‍ഡീസ് തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. 167 പന്തില്‍ പുറത്തായിട്ട് 92 റണ്‍സ് നേടിക്കൊണ്ടായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. ഏഴ് ഫോറുകളും രണ്ട് സിക്‌സുമാണ് കാമിന്ദു നേടിയത്.

ഇതിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് കാമിന്ദു മെന്‍ഡീസ് സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യ നാല് ഇന്നിങ്‌സില്‍ 50+ റണ്‍സ് നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടമാണ് കാമിന്ദു സ്വന്തമാക്കിയത്.

2022ല്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ആണ് കാമിന്ദു ആദ്യ അര്‍ധസെഞ്ച്വറി നേടിയത്. പിന്നീട് രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് താരം ശ്രീലങ്കക്കായി ടെസ്റ്റ് കളിക്കുന്നത്. ഇതില്‍ ആദ്യ മത്സരത്തിലെ രണ്ട് ഇന്നിങ്‌സില്‍ ആയിരുന്നു മെന്‍ഡീസ് 50+ റണ്‍സ് നേടിയത്. രണ്ട് ഇന്നിങ്‌സിലും നേടിക്കൊണ്ടായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. ആദി ലിങ്കില്‍ 127 പന്തില്‍ 102 റണ്‍സും രണ്ടാം മില്യന്‍സില്‍ 237 പന്തില്‍ 164 റണ്‍സുമാണ് താരം നേടിയത്.

ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറും ഓസ്‌ട്രേലിയന്‍ ഇതിഹാസം ഹെര്‍ബി കോളിന്‍സുമാണ്. 1920ല്‍ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലാണ് ഓസ്‌ട്രേലിയന്‍ താരം ഈ നേട്ടത്തില്‍ എത്തിയത്. 1971ലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ സുനിലും ഈ നേട്ടം സ്വന്തമാക്കി.

കാമിന്ദു മെന്‍ഡീസിന് പുറമെ കുശാല്‍ മെന്‍ഡീസ് 150 പന്തില്‍ 93 റണ്‍സും ദിമുത് കരുണരത്നെ 129 പന്തില്‍ 86 റണ്‍സും നായകന്‍ ധനഞ്ജയ ഡി സില്‍വ 111 പന്തില്‍ 70 റണ്‍സും ദിനേശ് ചന്തിമല്‍ 104 പന്തില്‍ 59 റണ്‍സും നിശാന്‍ മധുസ്‌ക്ക 105 പന്തില്‍ 57 റണ്‍സും നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്.

ബംഗ്ലാദേശ് ബൗളിങ്ങില്‍ അല്‍ഹസന്‍ മൂന്ന് വിക്കറ്റും ഹസന്‍ മഹ്‌മൂദ് രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി. ഖാലിദ് അഹമ്മദ്, ഹസന്‍ മിറാസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Content Highlight: Kamindu Mendis create a new record in test