കൊച്ചി: കളമശ്ശേരി ബസ് കത്തിക്കല്‍ കേസ് പ്രതി കെ.എ. അനൂപിനെ ആറു വര്‍ഷത്തെ കഠിന തടവിന് വിധിച്ചു. എറണാകുളം എന്‍.ഐ.എ. കോടതിയാണ് ആറു വര്‍ഷം കഠിന തടവും 1,60,000 രൂപ പിഴയും വിധിച്ചത്.
ബസ് കത്തിക്കലിന് ശേഷം വിദേശത്തേക്ക് കടന്ന അനൂപിനെ 2016 ഏപ്രില്‍ ഏഴിനാണ് അറസ്റ്റ് ചെയ്തത്.
തടിയന്റവിട നസീര്‍, മജീദ് പറമ്പായി, അബ്ദുള്‍ ഹാലിം, മുഹമ്മദ് നവാസ്, നാസര്‍, സാബിര്‍ ബുഹാരി, ഉമ്മര്‍ ഫാറൂഖ്, താജുദ്ദീന്‍, സൂഫിയ മഅ്ദനി തുടങ്ങിയ 13 പേരാണ് കേസില്‍ വിചാരണ നേരിടുന്നത്.
2005 സെപ്തംബര്‍ 9നാണ് എറണാകുളം കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ നിന്ന് സേലത്തെക്ക് പുറപ്പെടുകയായിരുന്ന തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ് തട്ടിക്കൊണ്ടുപോയി കത്തിച്ചത്. യാത്രക്കാരെ ഇറക്കിവിട്ട ശേഷം ബസ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.