കലാഭവന്‍ ഷാജോണ്‍, ഷൈന്‍ ടോം ചാക്കോ, ജാഫര്‍ ഇടുക്കി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ചിത്രമാണ് ചാട്ടുളി. ചെസ്, കങ്കാരു, കളേഴ്‌സ് ഉള്‍പ്പെടെയുള്ള സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള രാജ് ബാബുവാണ് ഈ ചിത്രം സംവിധാനം ചെയ്തത്.
ഇപ്പോള്‍ മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ഷൈന്‍ ടോം ചാക്കോയെ കുറിച്ച് പറയുകയാണ് കലാഭവന്‍ ഷാജോണ്‍. സംവിധായകനായ രാജ് ബാബുവിനോട് താന്‍ ഷൈനിനെ കുറിച്ച് ചോദിച്ചിരുന്നെന്നും ഇത്രയും കംഫേര്‍ട്ടായിട്ട് വര്‍ക്ക് ചെയ്യാന്‍ പറ്റുന്ന ആള്‍ വേറെയില്ലെന്നാണ് അദ്ദേഹം മറുപടി പറഞ്ഞതെന്നുമാണ് ഷാജോണ്‍ പറയുന്നത്.
‘ഷൈന്‍ എങ്ങനെയാകും ബിഹേവ് ചെയ്യുകയെന്ന് പലരും പറഞ്ഞിട്ട് ഞാന്‍ കേട്ടിരുന്നു. ഞാന്‍ സെറ്റില്‍ കയറി ചെന്നതും ബാബു ചേട്ടനോട് ഷൈന്‍ എങ്ങനെയാണെന്ന് ചോദിച്ചു. കുഴപ്പമാണോയെന്ന് ചോദിച്ചു. അന്ന് ബാബു ചേട്ടന്‍ പറഞ്ഞത് ‘ആരാണ് ഷാജോണേ ഇതൊക്കെ പറയുന്നത്. എല്ലാം വെറുതെ പറയുന്നതാണ്. ഇത്രയും കംഫേര്‍ട്ടായിട്ട് വര്‍ക്ക് ചെയ്യാന്‍ പറ്റുന്ന ആള്‍ വേറെയില്ല’ എന്നായിരുന്നു.
അത്രയും ഡെഡിക്കേഷനോടെ വര്‍ക്ക് ചെയ്യുന്ന ആളാണ് ഷൈന്‍ എന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്ക് ചാട്ടുളിയില്‍ ഷൈനുമായി അധികം കോമ്പിനേഷന്‍ സീനുകളൊന്നും ഉണ്ടായിരുന്നില്ല. ഞാന്‍ കുറേ മുമ്പാണ് അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചത്. പിന്നെ കുറേ ഗ്യാപിന് ശേഷമാണ് ചാട്ടുളിയില്‍ അഭിനയിക്കുന്നത്.
വളരെയധികം ഡിഫ്രന്റായിട്ട് ബിഹേവ് ചെയ്യുന്ന അല്ലെങ്കില്‍ അഭിനയിക്കുന്ന ആളാണ് ഷൈന്‍. പലപ്പോഴും വളരെ നാച്ചുറലായിട്ട് നമുക്ക് തോന്നും. ബാബു ചേട്ടനോട് ഷൈനിന്റെ പേഴ്‌സണല്‍ കാര്യങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഒരു കുഴപ്പവുമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
ഷൈന്‍ കൃത്യമായി തന്റെ ജോലി ചെയ്യും. അത് കഴിഞ്ഞിട്ട് അദ്ദേഹം ചെയ്യുന്ന കാര്യങ്ങളെ പറ്റി നമ്മള്‍ ചിന്തിച്ചിട്ട് കാര്യമില്ല. അദ്ദേഹത്തിന് ഇഷ്ടമുള്ള കാര്യങ്ങളല്ലേ ചെയ്യുന്നത്. നല്ല വൈബാണ്, നല്ല ഹാപ്പിയായിട്ട് ഇരിക്കുന്ന മനുഷ്യനാണ്.
നമ്മളെ എല്ലാവരെയും ഹാപ്പിയായി വെക്കുകയും ചെയ്യും. തീര്‍ച്ചയായും എനിക്ക് പേഴ്‌സണലി ഇഷ്ടമുള്ള ഒരു ആക്ടറാണ് ഷൈന്‍. അദ്ദേഹത്തിന്റെ സിനിമ കണ്ട് ഇഷ്ടപ്പെട്ടാല്‍ ഞാന്‍ അത് വിളിച്ച് പറയാറുണ്ട്,’ കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.
Content Highlight: Kalabhavan Shajon Talks About Shine Tom Chacko