Kerala News
കെ. സുരേന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jan 07, 09:28 am
Thursday, 7th January 2021, 2:58 pm

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു.

കോഴിക്കോട് വെച്ച് നടന്ന പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. സുരേന്ദ്രനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കേന്ദ്ര നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കായി സുരേന്ദ്രന്‍ ദല്‍ഹിയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ദല്‍ഹിയില്‍ നിന്നും തിരിച്ചെത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: K Surendran confirms covid