കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ (കെ.എല്‍.എഫ്) മാതൃകയില്‍ കേരള സാഹിത്യോത്സവം നടത്തിക്കൂടെയെന്ന ചോദ്യത്തില്‍ പ്രതികരണവുമായി കേരള സാഹിത്യ അക്കാദമി ഡയറക്ടര്‍ കെ. സച്ചിദാന്ദന്‍.
കെ.എല്‍.എഫിന്റെ ചെലവിന്റെ ആറില്‍ ഒന്ന് പോലും വരില്ല അക്കാദമിയുടെ വാര്‍ഷിക ബജറ്റെന്ന് സച്ചിദാനന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കേരള സാഹിത്യ അക്കാദമിക്ക് സ്വകാര്യ സ്‌പോണ്‍സര്‍ഷിപ്പുകള്‍ക്ക് അനുവാദമില്ലെന്നും, രജിസ്‌ട്രേഷന്‍ ഫീ വാങ്ങിയാല്‍ ജനങ്ങള്‍ എതിര്‍ക്കുമെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.
‘ദൈനംദിന കാര്യങ്ങള്‍ നടത്താന്‍ പോലും വേണ്ട സ്റ്റാഫ് കേരള സാഹിത്യ അക്കാദമിക്കില്ല. എന്നിട്ടും ഒമ്പത് മാസത്തിനിടെ അമ്പതിലേറെ പരിപാടികള്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
വിപുലമായ ദശദിന പുസ്തകോത്സവം ഉള്‍പ്പെടെ എല്ലാം വലിയ സഹൃദയപങ്കാളിത്തത്തോടെയാണ് നടത്തിയതെന്നും, ആളും അര്‍ഥവും ഉണ്ടെങ്കില്‍ അനായാസമായി ഒരു ഉത്സവം നടത്താന്‍ കഴിയുമെന്നും സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു.
ഡി.സി ബുക്‌സ് മിനിസ്ട്രിയുടെ പ്രത്യേക അനുമതി വാങ്ങിയത് കൊണ്ടാണ് കെ.എല്‍.എഫിന്റെ ഫെസ്റ്റിവല്‍ ഡയറക്ടര്‍ സ്ഥാനം ഒഴിയാന്‍ തയ്യാറായിട്ടും തുടരുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കേരള സാഹിത്യോത്സവം പോലെ ഒന്ന് അക്കാദമിക്ക് നടത്തിക്കൂടേ എന്ന് ചിലര്‍ ചോദിച്ചു കണ്ടു. കെ.എല്‍. എഫിന്റെ ചെലവിന്റെ ആറില്‍ ഒന്ന് പോലും വരില്ല അക്കാദമിയുടെ വാര്‍ഷിക ബജറ്റ്.
ഞങ്ങള്‍ക്ക് സ്വകാര്യ സ്‌പോണ്‍സര്‍ഷിപ്പുകള്‍ക്ക് അനുവാദമില്ല. രജിസ്‌ട്രേഷന്‍ ഫീ വാങ്ങിയാല്‍ ജനങ്ങള്‍ എതിര്‍ക്കും. ദൈനംദിന കാര്യങ്ങള്‍ നടത്താന്‍ പോലും വേണ്ട സ്റ്റാഫ് ഇല്ല.
എന്നിട്ടും ഒമ്പത് മാസത്തിനിടെ അമ്പതിലേറെ പരിപാടികള്‍ നടത്തി. വിപുലമായ ദശദിന പുസ്തകോത്സവം ഉള്‍പ്പെടെ. എല്ലാം വലിയ സഹൃദയപങ്കാളിത്തത്തോടെ. ആളും അര്‍ഥവും ഉണ്ടെങ്കില്‍ അനായാസമായി ഒരു ഉത്സവം ചെയ്യാം.
ഡി.സി ബുക്‌സ് മിനിസ്ട്രിയുടെ പ്രത്യേക അനുമതി വാങ്ങിയത് കൊണ്ടാണ്, സ്ഥാനം ഒഴിയാന്‍ തയ്യാറായിട്ടും ഞാന്‍ ഡയറക്ടറായി തുടരുന്നത് എന്നും വ്യക്തമാക്കട്ടെ.