കെ.കെ വിശ്വനാഥന്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു
Kerala News
കെ.കെ വിശ്വനാഥന്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd March 2021, 6:13 pm

തിരുവന്തപുരം: മുന്‍ കെ.പി.സി.സി അംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.കെ വിശ്വനാഥന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. പാര്‍ട്ടിയില്‍ നിന്നുള്ള അപമാനം സഹിക്കാനാകാത്തതിനാലാണ് രാജിയെന്ന് കെ.കെ വിശ്വനാഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജില്ലയില്‍ പലയിടത്തും പാര്‍ട്ടിക്ക് നേതാക്കളോ പ്രവര്‍ത്തകരോ ഇല്ലാത്ത അവസ്ഥയുണ്ടെന്നും തന്റെ സഹോദരന്‍ മുന്‍മന്ത്രി കെ.കെ രാമചന്ദ്രന്‍ അന്തരിച്ചപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും ഉത്തരവാദിത്വപ്പെട്ടവരാരും ചടങ്ങിനെത്തിയില്ലെന്നും വിശ്വനാഥന്‍ മാസ്റ്റര്‍ പറഞ്ഞു.

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ പ്രസിഡന്റായിട്ടുള്ള ഡി.സി.സി നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുന്നയിച്ചാണ് അഞ്ച് പതിറ്റാണ്ടിലധികം നീണ്ടുനിന്ന കോണ്‍ഗ്രസിലെ രാഷ്ട്രീയജീവിതം കെ.കെ വിശ്വനാഥന്‍ അവസാനിപ്പിക്കുന്നത്. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ഒരു മൂവര്‍ സംഘത്തിന്റെ കൈപ്പിടിയിലാണെന്നും വലിയ അപമാനം നേരിട്ട കാലഘട്ടമാണ് കടന്നുപോയതെന്നും വിശ്വനാഥന്‍ തുറന്നടിച്ചു.

ഡി.സി.സി സെക്രട്ടറി നേരത്തേ രാജിവെച്ചതിന് പിന്നാലെ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടുമെന്ന സൂചനകള്‍ സജീവമായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: K K Viswanathan resign