Kerala
രമയ്ക്ക് മാനസിക വിഭ്രാന്തി: ഇ.പി ജയരാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Feb 08, 02:20 pm
Saturday, 8th February 2014, 7:50 pm

ep-jayarajan

[]തിരുവനന്തപുരം: ആര്‍.എം.പി നേതാവും കൊല്ലപ്പെട്ട ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ രമയ്ക്ക് മാനസിക വിഭ്രാന്തിയാണെന്ന് സി.പി.ഐ.എം നേതാവും കേന്ദ്ര കമ്മറ്റിയംഗവുമായ ഇ.പി ജയരാജന്‍.

രമയ്ക്ക് ഭര്‍ത്താവ് മരിച്ചതു മുതല്‍ മാനസിക വിഭ്രാന്തിയാണ്. പൊതു കാര്യങ്ങളില്‍ രമയ്ക്ക് യാതൊരു ധാരണയുമില്ല- ഇ.പി ജയരാജന്‍ പറഞ്ഞു.

രമയുടെ ആവശ്യത്തിനനുസരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുള്ളരുതായിരുന്നുവെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

ഇന്നലെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ  തൊട്ടാല്‍ കേരളം കത്തുമെന്ന് ജയരാജന്‍ പറഞ്ഞിരുന്നു.

ഇത് പാര്‍ട്ടിയിക്കകത്തും പുറത്തും ജയരാജനെതിരെ വിമര്‍ശനങ്ങളുയരാന്‍ കാരണമാക്കിയിരുന്നു.

രമയുടെ സമരം ചീറ്റപ്പോയ സമരമാണെന്ന് പിണറായി ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പിണറായിയെ തൊട്ടാല്‍ കേരളം കത്തുമെന്ന പ്രസ്താവനയുമായി ജയരാജന്‍ രംഗത്തെത്തിയത്.

എന്നാല്‍ അത് പാര്‍ട്ടിയുടെ നിലപാടുകളെ ന്യായീകരിക്കുന്നതിന് പകരം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന അഭിപ്രായ പ്രകടനായിരുന്നുവെന്നാണ് ജയരാജനെതിരെ ഉയര്‍ന്ന വിമര്‍ശനം.