ഇന്ത്യ – ഇംഗ്ലണ്ട് അവസാന ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിങ്സിന്റെയും 64 റണ്‍സിന്റെയും തകര്‍പ്പന്‍ വിജയം. ജയത്തോടെ പരമ്പര 4-1 എന്ന നിലയില്‍ സ്വന്തമാക്കാനും ഇന്ത്യക്ക് കഴിഞ്ഞു.
𝙒.𝙄.𝙉.𝙉.𝙀.𝙍.𝙎! 🏆
Congratulations #TeamIndia on winning the @IDFCFIRSTBank #INDvENG Test Series 4⃣-1⃣ 👏👏 pic.twitter.com/IK3TjdapYv
— BCCI (@BCCI) March 9, 2024
പരമ്പരയില്‍ ഒരു മോശം നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോണി ബെയര്‍സ്റ്റോ. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ മണ്ണില്‍ സെഞ്ച്വറി നേടാതെ ഏറ്റവും കൂടുതല്‍ ഇന്നിങ്‌സുകള്‍ കളിച്ച താരമായി മാറാനാണ് ബെയര്‍സ്റ്റോക്ക് സാധിച്ചത്. ഇന്ത്യയില്‍ നടന്ന ടെസ്റ്റ് മത്സരങ്ങളില്‍ 24 ഇന്നിങ്‌സുകളിലാണ് ബെയര്‍സ്റ്റോ സെഞ്ച്വറി നേടാത്തത്.
ഇന്ത്യയില്‍ സെഞ്ച്വറി ഇല്ലാതെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് ഇന്നിങ്‌സുകള്‍ കളിച്ച താരം, രാജ്യം, ഇന്നിങ്‌സുകളുടെ എണ്ണം എന്നീ ക്രമത്തില്‍
ജോണി ബെയര്‍സ്റ്റോ-ഇംഗ്ലണ്ട്-24
ജാവേദ് മിയാന്‍ദാദ്-പാകിസ്ഥാന്‍-21
ലാറി ഗോമസ്-വെസ്റ്റ് ഇന്‍ഡീസ് -20
ഡേവിഡ് വാര്‍ണര്‍-ഓസ്‌ട്രേലിയ-19
അര്‍ജുന രണതുംഗ-ശ്രീലങ്ക-19
അവസാന മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ 18 പന്തില്‍ 29 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 31 പന്തില്‍ 39 റണ്‍സുമാണ് ബെയര്‍സ്റ്റോ നേടിയത്.
അതേസമയം രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 195 റണ്‍സിന് പുറത്താവുകയായിരുന്നു. ഇംഗ്ലണ്ടിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞു വീഴ്ത്തുകയായിരുന്നു. ഇന്ത്യന്‍ ബൗളിങ്ങില്‍ ആര്‍.അശ്വിന്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി. 14 ഓവറില്‍ 77 റണ്‍സ് വിട്ടു നല്‍കിയായിരുന്നു അശ്വിന്‍ അഞ്ച് വിക്കറ്റുകള്‍ നേടിയത്.
കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടിയപ്പോള്‍ ഇംഗ്ലീഷ് ബാറ്റിങ് 195 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
ഇംഗ്ലണ്ട് ബാറ്റിങ്ങില്‍ ജോ റൂട്ട് മാത്രമാണ് മികച്ച ചെറുത്തുനില്‍പ്പ് നടത്തിയത്. 128 പന്തില്‍ 84 റണ്‍സാണ് റൂട്ട് നേടിയത്.
Content Highlight: Jonny Bairstow create a unwanted record in test