മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ജോമോള്‍. ഒരു വടക്കന്‍ വീരഗാഥ എന്ന സിനിമയിലെ ഉണ്ണിയാര്‍ച്ചയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ടാണ് താരം സിനിമയില്‍ എത്തുന്നത്. ‘മൈഡിയര്‍ മുത്തച്ഛന്‍’ എന്ന സിനിമയിലും ജോമോള്‍ ബാലതാരമായിരുന്നു.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ജോമോള്‍. ഒരു വടക്കന്‍ വീരഗാഥ എന്ന സിനിമയിലെ ഉണ്ണിയാര്‍ച്ചയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ടാണ് താരം സിനിമയില്‍ എത്തുന്നത്. ‘മൈഡിയര്‍ മുത്തച്ഛന്‍’ എന്ന സിനിമയിലും ജോമോള്‍ ബാലതാരമായിരുന്നു.
1998ല്‍ പുറത്തിറങ്ങിയ ‘എന്ന് സ്വന്തം ജാനകിക്കുട്ടി’ എന്ന ചിത്രത്തിലൂടെ താരത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് നേരിടേണ്ടി വന്ന മോശമായ കമന്റിനെ കുറിച്ച് പറയുകയാണ് ജോമോള്‍.
‘ഈയിടെ എനിക്ക് വല്ലാത്ത ഒരു കമന്റ് നേരിടേണ്ടി വന്നിരുന്നു. ഒരു പരിചയവും ഇല്ലാത്ത ഒരാളില്‍ നിന്നായിരുന്നു അത്. ഇനി പരിചയം ഉണ്ടെങ്കില്‍ പോലും ആരെയും ഒത്തിരി പേഴ്‌സണല്‍ ലെവലില്‍ പറയരുത്. അങ്ങനെ പറയുമ്പോള്‍ റൂഡായിട്ടല്ല ഫേര്‍മായിട്ട് ഞാന്‍ തിരിച്ച് മറുപടി നല്‍കും.
ഒരു പബ്ലിക് സ്‌പേസില്‍ വെച്ചായിരുന്നു സംഭവം. ഞാന്‍ അവിടെ എന്റെ കാര്യം നോക്കി ഇരിക്കുകയായിരുന്നു. ഒരു വഴിപോക്കന്‍ വന്ന് ഇത്രയും പൊക്കമേയുള്ളോ, നിങ്ങള്‍ക്കൊന്നും ഒരു പൊക്കവുമില്ലേ, ഇങ്ങനെയാണോ ഇരിക്കുന്നതെന്ന് ചോദിച്ചു. ഈ ആറ്റിറ്റിയൂഡിലാണ് ആളുടെ സംസാരം.
ഞാന്‍ അയാളെ ആദ്യമായാണ് കാണുന്നത്. നിങ്ങള്‍ എന്നെ മുമ്പ് കണ്ടിട്ടുണ്ടോയെന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. ഞാന്‍ അപ്പോള്‍ ഒരു ഭാഗത്ത് ഇരുന്ന് എന്റെ ഫ്രണ്ടിന് ടെക്സ്റ്റ് മെസേജ് ഇടുകയായിരുന്നു. അയാള്‍ ആദ്യം വന്ന് ചോദിച്ചത് സിനിമാ നടിയാണോ എന്നായിരുന്നു.
ശരിയാണ്, സിനിമാ നടിയാണ് ഞാന്‍. പക്ഷേ അയാള്‍ സിനിമാ നടിയാണോ എന്ന് ചോദിച്ചതിന് ഒരു ടോണ്‍ ഉണ്ടായിരുന്നു. എന്നോട് ഒരുപാട് ആളുകള്‍ സിനിമാ നടിയല്ലേയെന്ന് ചോദിച്ചിട്ടുണ്ട്. അപ്പോള്‍ ഞാന്‍ അതേയെന്ന് പറയും. എന്നാല്‍ അയാള്‍ ചോദിച്ചതിന്റെ ആ ടോണ്‍ എന്നെ ട്രിഗര്‍ ചെയ്തു. അതേയെന്ന് മാത്രം പറഞ്ഞ് ഞാന്‍ വീണ്ടും എന്റെ കാര്യങ്ങള്‍ ശ്രദ്ധിച്ച് ഇരുന്നു.
പിന്നീടാണ് അയാള്‍ ആ ചോദ്യം ചോദിച്ചത്. ഇത്രയും പൊക്കമേയുള്ളോ, പൊക്കമൊന്നും ഇല്ലേയെന്ന്. ഞാന്‍ തിരിച്ച് സംസാരിച്ചതോടെ അയാള്‍ അവിടുന്ന് പോയി. കേരളത്തില്‍ പോലും അല്ല ഇത് നടക്കുന്നത്. ഇന്ത്യക്ക് പുറത്തായിരുന്നു. ഇങ്ങനെയുള്ള സിറ്റുവേഷനില്‍ ഞാന്‍ പെട്ടെന്ന് പ്രവോക്ക്ഡാവും,’ ജോമോള്‍ പറഞ്ഞു.
Content Highlight: Jomol Opens Up About A Bad Experience She Had With A Stranger