Entertainment
ആ സിനിമ കണ്ടപ്പോള്‍ അതിന്റെ സംവിധായകന്‍ എത്ര നല്ല മനുഷ്യന്‍ ആയിരിക്കുമെന്നാണ് ഞാന്‍ ചിന്തിച്ചത്: ജിസ് ജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 15, 10:55 am
Wednesday, 15th January 2025, 4:25 pm

തമിഴില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നാണ് മെയ്യഴകന്‍. 96ന് ശേഷം പ്രേം കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കാര്‍ത്തിയും അരവിന്ദ് സ്വാമിയുമാണ് പ്രധാനവേഷത്തിലെത്തിയത്. രണ്ട് പേരുടെ സൗഹൃദത്തോടൊപ്പവും ഗ്രാമത്തിന്റെ ഭംഗിയും ഗ്രാമീണ നിഷ്‌കളങ്കതയും മനോഹരമായി വരച്ചിട്ട ചിത്രമാണ് മെയ്യഴകന്‍. ഗോവിന്ദ് വസന്തയാണ് മെയ്യഴകന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

മെയ്യഴകന്‍ എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ജിസ് ജോയ്. മെയ്യഴകന്‍ എന്ന ചിത്രം കണ്ടപ്പോള്‍ സിനിമയുടെ സംവിധായകന്‍ എത്ര നല്ല മനുഷ്യനാണെന്നാണ് താന്‍ ആലോചിച്ചതെന്നും എഴുതിയ ആളുടെ മനസ് എത്ര മനോഹരമാണെന്നും ജിസ് ജോയ് പറഞ്ഞു.

നിങ്ങളുടെ റൂട്ട്‌സ് നിങ്ങളോട് പെരുമാറുന്നതുപോലെയും സംവദിക്കുന്നതുപോലെയും ലോകത്തിലെ ആരും നിങ്ങളോട് സംസാരിക്കില്ലെന്നും ആ കാര്യം വളരെ നന്നായിത്തന്നെ ആ സിനിമ പറയുന്നുണ്ടെന്നും ജിസ് ജോസ് കൂട്ടിച്ചേര്‍ത്തു. മെയ്യഴകന്‍ ഒരു 100 വര്‍ഷം ജീവിക്കുമെന്നും ആ ഷെല്‍ഫ് ലൈഫിലാണ് ഫിലിം മേക്കര്‍ അഭിമാനം കൊള്ളേണ്ടതെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു ജിസ് ജോയ്.

‘മെയ്യഴകന്‍ എന്ന സിനിമ കണ്ടപ്പോള്‍ ഞാന്‍ ആലോചിച്ചത് ചിത്രത്തിന്റെ സംവിധായകന്‍ എത്ര നല്ല മനുഷ്യന്‍ ആയിരിക്കും എന്നാണ്. എഴുതിയ ആളുടെ മനസ് എല്ലാം എത്ര മനോഹരം ആണെന്നാണ് ഞാന്‍ ചിന്തിച്ചത്.

നിങ്ങളുടെ റൂട്ട്‌സ് ഉണ്ടല്ലോ, അത് നിങ്ങളോട് പെരുമാറുന്നതുപോലെ സംവദിക്കുന്നതുപോലെ ലോകത്തിലെ എവിടെ പോയാലും, ഒരു പ്രധാനമന്ത്രിയും നമ്മളോട് സംസാരിക്കില്ല. ആ ഒരു കാര്യം, ആശയം ഒട്ടും മടുപ്പിക്കാതെ കണ്ടിരിക്കുന്ന ഏതൊരാള്‍ക്കും മനസിലാകുന്ന രീതിയില്‍ മെയ്യഴകനില്‍ അവതരിപ്പിച്ചിട്ടുണ്ട്.

ആ സിനിമയില്‍ ഒരു സമയത്ത് കമല്‍ ഹാസന്റെ പാട്ട് വരുന്നുണ്ട്, ‘യാരോ ഇവനാരോ’ എന്ന് പറയുന്നത്. അത് കേള്‍ക്കുമ്പോള്‍ നമ്മള്‍ അറിയാതെ കരഞ്ഞുപോകും. അറിയാതെ നമ്മള്‍ നമ്മുടെ പാസ്റ്റിനെ കുറിച്ചും നമ്മുടെ റൂട്ട്‌സിനെ കുറിച്ചും എല്ലാം ആലോചിക്കും.

അവിടെയാണ് ഒരു സിനിമക്ക് ഇനിയും ഒരു 100 വര്‍ഷം കഴിഞ്ഞ് ജീവിക്കാന്‍ കഴിയുന്നത്. ആ ഷെല്‍ഫ് ലൈഫിലാണ് ഫിലിം മേക്കര്‍ അഭിമാനം കൊള്ളേണ്ടത്,’ ജിസ് ജോയ് പറയുന്നു.

Content Highlight: Jis Joy talks about Meiyazhagan movie