U.N General Assembly
ജെറുസലം വില്‍പനവസ്തുവല്ല ; യു.എന്‍.പൊതുസഭയില്‍ ആഞ്ഞടിച്ച് മഹ്മൂദ് അബ്ബാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 27, 06:16 pm
Thursday, 27th September 2018, 11:46 pm

ന്യൂയോര്‍ക്ക്: ജെറുസലം വില്‍പനയ്ക്ക് വെച്ചിട്ടില്ലെന്നും ഇസ്രഈലിന്‌റെ മനുഷ്യത്വ വിരുദ്ധനടപടികള്‍ അപലപനീയമെന്നും മഹ്മൂദ് അബ്ബാസ് പൊതുസഭയില്‍ പറഞ്ഞു.എംബസി ജറുസലമിലേക്ക് മാറ്റാനുള്ള അമേരിക്കന്‍ തീരുമാനം രാജ്യത്തിന്‌റെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതാണെന്നും മേഖലയില്‍ അമേരിക്കയുടെ പിന്തുണ ഇസ്രഈലിന് ഉണ്ടെന്നും അബ്ബാസ് പറഞ്ഞു.

പുതിയ തീരുമാനത്തില്‍നിന്ന് യു.എസ്. പിന്‍മാറണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് അദ്ദേഹം പൊതുസഭയില്‍ സംസാരിച്ചുതുടങ്ങിയത്. അമേരിക്ക ഫലസ്തീനെ സാമ്പത്തികമായി തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ALSO READ:അമേരിക്കയുടെ ചൊല്‍പ്പടിയ്ക്ക് ഇന്ത്യ നില്‍ക്കില്ല ; ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും

“”പുതിയ നയങ്ങള്‍ മേഖലയില്‍ സമാധാനം കൊണ്ടുവരാന്‍ ഒരിക്കലും ഉപകരിക്കില്ല. വിഷയം കൂടുതല്‍ വഷളാകാനെ ഇതുപകരിക്കുകയുള്ളു””.അബ്ബാസ് കൂട്ടിച്ചേര്‍ത്തു.

ജൂലൈയില്‍ ഇസ്രഈല്‍ നടപ്പിലാക്കിയ ജുവിഷ് നേഷന്‍ നിയമത്തേയും അദ്ദേഹം വിമര്‍ശിച്ചു. ഇത്തരം നയങ്ങള്‍ വര്‍ണവിവേചനത്തിനും അരക്ഷിതാവസ്ഥയ്ക്കും വഴിയൊരുക്കുമെന്ന് അബ്ബാസ് പറഞ്ഞു.

മാത്രമല്ല ഇസ്രഈല്‍ ഫലസ്തീനില്‍ നടത്തികൊണ്ടിരിക്കുന്ന നരനായാട്ടിനെ സംബന്ധിച്ച് രാജ്യന്തര ക്രിമിനല്‍ കോടതിയുടെ അന്വേഷണം വേഗത്തിലാക്കണമെന്നും അബ്ബാസ് ആവശ്യപ്പെട്ടു.

ഏകപക്ഷീയമായ ചര്‍ച്ചകളിലൂടെ ഇസ്രഈല്‍-ഫലസ്തീന്‍ പ്രശ്‌നം ഒരിക്കലും പരിഹരിക്കാനാവില്ലെന്ന് ഫ്രഞ്ച് പ്രസിഡന്‌റ് മാക്രോണ്‍ പൊതുസഭയില്‍ അഭിപ്രായപ്പെട്ടിരുന്നു.