വിപ്ലവകരമായ സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനാണ് ജിയോ ബേബി. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ മുതല്‍ കാതല്‍ ദി കോര്‍ വരെ എത്തി നില്‍കുമ്പോള്‍ കൃത്യമായ രാഷ്ട്രീയം തുറന്നു പറയുന്ന സംവിധായകനാണ് ജിയോ ബേബി.
വിപ്ലവകരമായ സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനാണ് ജിയോ ബേബി. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ മുതല്‍ കാതല്‍ ദി കോര്‍ വരെ എത്തി നില്‍കുമ്പോള്‍ കൃത്യമായ രാഷ്ട്രീയം തുറന്നു പറയുന്ന സംവിധായകനാണ് ജിയോ ബേബി.
ഒരു സംവിധായകന്‍ എന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ വേണ്ടി താന്‍ ഒരുപാട് കഷ്ടപെട്ടിട്ടുണ്ടെന്ന് ക്ലബ്ബ് എഫ്.എമ്മിന്റെ ഡയറക്ടേഴ്സ് ക്ലബ്ബ്23 എന്ന പരിപാടിയില്‍ ജിയോ ബേബി പറഞ്ഞു. 2010 മുതല്‍ താന്‍ കഥ പറഞ്ഞ് നടക്കുന്നുണ്ടെന്നും ജിയോ പറഞ്ഞു. താന്‍ അന്ന് കഥപറഞ്ഞ് നടന്നിരുന്നത് കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ആണെന്നും ജിയോ പറയുന്നുണ്ട്. അത് എല്ലാവര്‍ക്കും വര്‍ക്കായെന്നും എന്നാല്‍ താന്‍ ഒരു പടവും ഡയറക്ട് ചെയ്യാത്തതുകൊണ്ട് ആരും തന്നെ ട്രസ്റ്റ് ചെയ്തില്ലെന്നും ജിയോ കൂട്ടിച്ചേര്‍ത്തു.
‘2010 മുതല്‍ എനിക്ക് ഇതാണ് പണി. 2010ല്‍ എഴുതി കഴിഞ്ഞാതാണ്. കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ആണ് ഞാന്‍ കഥ പറയുന്നത്. അന്ന് ഞാന്‍ അത് എവിടെ പറഞ്ഞാലും വര്‍ക്കാവുന്നുണ്ട്. ഒരു ഫോറിനര്‍ ആയിട്ടുള്ള നായിക റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യയുടെ കുറെ സ്ഥലങ്ങളിലുള്ള യാത്ര.
അന്ന് നമുക്ക് അങ്ങനെ ഒരു സിനിമയില്ല. ഇത് എവിടെപ്പോയാലും വര്‍ക്കാവുന്നുണ്ട്. പക്ഷേ എന്നെ ആരും ട്രസ്റ്റ് ചെയ്യുന്നില്ല. ഇയാള്‍ ഡയറക്ട് ചെയ്യുമോ എന്ന സംശയമാണ് എല്ലാവര്‍ക്കും.
ഇതുവരെ ഞാന്‍ ഒന്നും ചെയ്തിട്ടില്ല. അങ്ങനെ ഞാന്‍ കഥ പറഞ്ഞു മടുത്തു. ഞാന്‍ ഒരുമാതിരിപ്പെട്ട ഒരുപാട് ആക്ടേഴ്‌സിന്റെ അടുത്ത് കഥ പറഞ്ഞിട്ടുണ്ട്. അത് ഒഴിവാക്കി ഞാന്‍ ഇത് തിരക്കഥ എഴുതാം എന്ന് കരുതി, ഒരുപാട് ഡയറക്ടേഴ്‌സിനെ കണ്ടിട്ടുണ്ട്. അങ്ങനെ ഒന്നും ശരിയാകുന്നില്ല. പിന്നെ ഡിജിറ്റല്‍ യുഗം കയറി വന്നല്ലോ.
പിന്നെ സിനിമ ചെയ്യാന്‍ നിര്‍വാഹവുമില്ലല്ലോ, കയ്യില്‍ പൈസയും ഇല്ല. കൂട്ടുകാരനായ സിനിമാട്ടോഗ്രാഫര്‍, പൈസ കൊടുക്കേണ്ടാത്ത എഡിറ്റര്‍, അതുപോലെ അനിയത്തിയെ പിടിച്ച് കോസ്റ്റ്യൂം ഡിസൈനര്‍ ആക്കുന്നു . അതുപോലെ അഭിനേതാക്കള്‍ക്കൊന്നും പൈസ വേണ്ട. അങ്ങനെ രണ്ട് പെണ്‍കുട്ടികള്‍ എന്ന് പറഞ്ഞ സിനിമ ഉണ്ടാവുകയാണ്,’ ജിയോ ബേബി പറഞ്ഞു.
content highlights: Jeo Baby talks about the movie Kilometers and Kilometers