ബോളിവുഡിൽ മാത്രമേ അത് ഉണ്ടായിരുന്നുള്ളു ഇപ്പോൾ ഇവിടേക്കും എത്തി, എന്തിനാണ് ഇതെല്ലാം: ജീത്തു ജോസഫ്
Entertainment
ബോളിവുഡിൽ മാത്രമേ അത് ഉണ്ടായിരുന്നുള്ളു ഇപ്പോൾ ഇവിടേക്കും എത്തി, എന്തിനാണ് ഇതെല്ലാം: ജീത്തു ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 3rd January 2024, 9:42 am

നല്ല സിനിമകൾ ചെയ്യാനല്ലേ മത്സരം വേണ്ടത് എന്നാണ് സംവിധായകൻ ജീത്തു ജോസഫ് ചോദിക്കുന്നത്. ബോക്സ് ഓഫീസിലെ സിനിമകളുടെ കളക്ഷനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ട് മലയാളത്തിലെ മുൻനിര സംവിധായകരുടെ കൂട്ടത്തിലേക്ക് ഉയർന്ന് വന്ന വ്യക്തിയാണ് ജീത്തു ജോസഫ്.

ദൃശ്യം എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന് ശേഷം മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെതായി ഏറെ നാളുകൾക്ക് ശേഷം തിയേറ്ററിൽ എത്തിയ നേര് ബോക്സ്‌ ഓഫീസിൽ വമ്പൻ കളക്ഷൻ നേടി മുന്നേറുമ്പോഴാണ് ജീത്തു തന്റെ അഭിപ്രായം പങ്കുവെച്ചത്.

ഒരു കാലത്ത് ഈ കോടി കണക്കുകൾ ബോളിവുഡിൽ മാത്രമേ ഉണ്ടായിരുന്നുവുള്ളൂവെന്നും ഇപ്പോൾ മലയാളത്തിലേക്കും ഇത്‌ കടന്ന് വന്നെന്നും ജീത്തു പറയുന്നു. എന്തിനാണ് ഇതെന്നും ക്ലബ്ബ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ചോദിച്ചു.

‘ദൃശ്യം കഴിഞ്ഞപ്പോൾ ആണെന്ന് തോന്നുന്നു ഏഷ്യാനെറ്റിൽ എങ്ങാനും ആരോ അഭിമുഖത്തിൽ ചോദിച്ചിരുന്നു അമ്പത് കോടിയിൽ എത്തിയതിനെ കുറിച്ച്. ചോദ്യം കേട്ടപ്പോൾ ഞാൻ പറഞ്ഞത്, ഇതൊരു വല്ലാത്ത അവാർഡ് ആണ്. ആ സമയത്ത് അത് ബോളിവുഡിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ ഇപ്പോൾ അത് ഇങ്ങോട്ട് വരികയാണ്.

മലയാള സിനിമയിലും അതല്ലേ ഇപ്പോൾ നടക്കുന്നത്. ആ ചിത്രത്തിന് ഫസ്റ്റ് ദിവസം ഇത്രയും കിട്ടി രണ്ടാമത്തെ ദിവസം അത്ര കിട്ടി,100 കോടി കടന്നു എന്തിനാണ് ഇതൊക്കെ? അതാണോ മത്സരം? നല്ല സിനിമകൾ ചെയ്യാനല്ലേ മത്സരം വേണ്ടത്,’ജീത്തു ജോസഫ് പറയുന്നു.

Content Highlight: Jeethu Joseph Talk About Box Office Collections Of Films