കേരളത്തിലും കൊവിഡ് കേസുകള്‍ വര്‍ധിച്ചതോടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സിനിമാ മേഖല അടക്കം സ്തംഭിച്ചിരിക്കുന്ന സമയം കൂടിയാണിത്. ഈ ഘട്ടത്തില്‍ വീട്ടിലിരുന്നുകൊണ്ട് താരങ്ങളെ വീഡിയോ കോള്‍ ചെയ്യുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടന്‍ ജയസൂര്യ.
കൊവിഡ് കാലത്തിന് മുമ്പ് സിലിമയില്‍ അഫിനയിച്ചിരുന്നു എന്ന് പറയപ്പെടുന്ന നാല് ഫീകരര്‍ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ക്ലാസ്‌മേറ്റ്‌സ് സിനിമയില്‍ അഭിനയിച്ച പൃഥ്വിരാജ്, ഇന്ദ്രജിത്ത്, നരേന്‍, ജയസൂര്യ എന്നിവരാണ് വീഡിയോ കോളിലൂടെ എത്തിയത്.
ഇതേചിത്രം പൃഥ്വിരാജ് തന്റെ ഓഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലും പങ്കുവെച്ചിട്ടിട്ടുണ്ട്.
‘കഴിഞ്ഞ തവണയും ഇതേപോലെ ഞങ്ങള്‍ ഒരു വീഡിയോ കോളിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചിരുന്നു. ഇത്തവണത്തെ പ്രത്യേകത, മരുഭൂമിക്ക് പകരം, ഞാന്‍ കുടുംബത്തോടൊപ്പം എന്റെ വീട്ടില്‍ ഉണ്ട്.
കഴിഞ്ഞ തവണത്തേക്കാളും ബുദ്ധിമുട്ടേറിയ ഒരു കാലത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. സുരക്ഷിതരായി വീട്ടില്‍ തന്നെയിരിക്കൂ,’ എന്നാണ് പൃഥ്വി ഇന്‍സ്റ്റഗ്രാമില്‍ എഴുതിയിരിക്കുന്നത്.
ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2006ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ക്ലാസ്‌മേറ്റ്‌സ്. കലാലയ ജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ചിത്രത്തില്‍ നരേന്‍, ജയസൂര്യ, കാവ്യമാധവന്‍, പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവരാണ് പ്രധാന വേഷത്തെ അവതരിപ്പിച്ചത്.
View this post on Instagram
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Jayasury and Prithviraj shares screen shots of video call classmates team in covid time