ജയലളിതയുടെ ജീവിതം സിനിമയാക്കുന്നതിനെതിരെ കുടുംബാംഗം;ഹൈക്കോടതിയില്‍ ഹരജി നല്‍കി
Movie Day
ജയലളിതയുടെ ജീവിതം സിനിമയാക്കുന്നതിനെതിരെ കുടുംബാംഗം;ഹൈക്കോടതിയില്‍ ഹരജി നല്‍കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st November 2019, 11:56 pm

ചെന്നൈ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായിരുന്ന അന്തരിച്ച ജയലളിതയുടെ ജീവിതം ആസ്പദമാക്കി നിര്‍മിക്കാനിരിക്കുന്ന സിനിമയ്‌ക്കെതിരെ ജയലളിതയയുടെ കുടുംബാംഗം. ജയലളിതയുടെ സഹോദരന്റെ മകളായ ദീപ ജയകുമാറാണ് ഇതു സംബന്ധിച്ച് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത് .

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജയലളിതയുടെ ജീവിതം സിനിമയാക്കുമ്പോള്‍ അതില്‍ കുടുംബാംഗങ്ങളെ പറ്റിയും പരാമര്‍ശിക്കപ്പെടേണ്ടി വരുമെന്നും അത് തങ്ങളുടെ സ്വകാര്യതയെ ബാധിക്കുമെന്നാണ് ദീപയുടെ ആരോപണം. ഈ സിനിമയോടൊപ്പം ജയലളിതയുടെ ജീവിതം ആസ്പദമാക്കി സംവിധായകന്‍ ഗൗതം മേനോന്‍ നിര്‍മിക്കാനിരുന്ന വെബ്‌സീരീസിനെതിരെയും ആണ് ഹരജി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജയലളിതയുടെ ജീവിതം പ്രമേയമാക്കി സംവിധായകന്‍ എ.എല്‍ വിജയ് ഒരുക്കുന്ന സിനിമയാണ് തലൈവി. ബോളിവുഡ് നടി കങ്കണ റണൗത്ത് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ബഹുഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംങ്ങ് തുടങ്ങാനിരിക്കെയാണ് പുതിയ വിവാദമുണ്ടായിരിക്കുന്നത്. തമിഴില്‍ തലൈവി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് ജയ എന്നാണു പേരു നല്‍കിയിരിക്കുന്നത്.