പരാജയപ്പെട്ടെങ്കിലും ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറ നടത്തിയത്. നിര്‍ണായകമായ രണ്ടാം ടെസ്റ്റില്‍ ഓസീസിനെ തകര്‍ക്കാന്‍ സഹായിച്ചത് ബുംറയുടെ മികച്ച ബൗളിങ്ങാണ്. ഒമ്പത് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
ഓസ്ട്രേലിയന്‍ പര്യടനത്തില്‍ നിലവില്‍ 12.83 എന്ന ആവറേജില്‍ 30 വിക്കറ്റുകള്‍ താരം വീഴ്ത്തിയിട്ടുണ്ട്. ഇതോടെ പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരനാകാനും താരത്തിന് സാധിച്ചു. ഇതിനെല്ലാം പുറമെ മറ്റൊരു തകര്‍പ്പന്‍ റെക്കോഡാണ് ബുംറ 2024 വര്‍ഷത്തില്‍ സ്വന്തമാക്കിയത്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് സ്വന്തമാക്കുന്ന താരമാകാനാണ് ബുംറയ്ക്ക് സാധിച്ചത്.