കഴിഞ്ഞ സീസണിലെ മികച്ച യുവതാരത്തിനുള്ള ബാലൺ ഓർ പുരസ്‌കാരം ബാഴ്സലോണയുടെ സ്പാനിഷ് മിഡ്ഫീൽഡർ ഗവിയാണ് സ്വന്തമാക്കിയത്. മികച്ച അണ്ടർ 21 ഫുട്‌ബോൾ താരത്തിനുള്ള കോപ്പ ട്രോഫി നോമിനികളിൽ ബയേൺ മ്യൂണിക്കിന്റെ ജർമ്മൻ ആക്രമണ ഫീൽഡർ മുസിയാലയും ഉൾപ്പെട്ടിരുന്നു.
എന്നാൽ ഗവി ഒന്നാം സ്ഥാനത്തിനർഹനായതോടെ മുസിയാല മൂന്നാം സ്ഥാനത്തേക്ക് പോയി.
ഈ സീസണിൽ ഇതുവരെ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ ബയേൺ മ്യൂണിക്കിന്റെ താരമാണ് ജമാൽ മുസിയാല. മാത്രമല്ല, സീസണിൽ ഇതുവരെ ബയേൺ മ്യൂണിക്കിന്റെ ഏറ്റവും കൂടുതൽ ഗോൾ നേടിയ മൂന്നാമത്തെ താരം കൂടിയാണ് ഈ 19-കാരൻ.
താരം കോപ ട്രോഫിക്കർഹനാകുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. മുസിയാലക്ക് ട്രോഫി നഷ്ടപ്പെട്ടതിന് പിന്നാലെ പ്രതിഷേധമവുമായി ആളുകൾ രംഗത്തെത്തിയിരുന്നു.
ബയേൺ മ്യൂണിക്കിന്റെ പരിശീലകൻ നാഗെൽസ്മാനും മുസിയാലയുടെ സഹതാരം അൽഫോൻസോ ഡേവിസും ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു.
കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും കോപ്പ അവാർഡ് നിഷേധിച്ചതനെതരെയണ് ഇരുവരുടെയും പ്രകടനം.
”എന്റെ കണ്ണിൽ ജമാൽ മുസിയാലയും ജൂഡ് ബെല്ലിങ്ഹാമും ഗവിയേക്കാൾ മികച്ച സീസണാണ് കളിച്ചത്, അവർ നിങ്ങളുടെ കോപ്പ ട്രോഫി നിഷേധിച്ചിരിക്കാം, പക്ഷേ നിങ്ങളുടെ ഭാവി ബാലൺ ഡി ഓർ അവർ നിഷേധിക്കില്ല,” എന്നാണ് നാഗെൽസ്മാൻ പറഞ്ഞത്.
എന്നാൽ വിഷയത്തിൽ മുസിയാല പ്രതികരിച്ചത് ഗവിയാണ് അവാർഡിന് യഥാർത്ഥ അവകാശി എന്നും അത്രക്ക് മികച്ച പ്രകടനമായിരുന്നു താരം കഴിഞ്ഞ സീസണിൽ കളിച്ചതെന്നുമാണ്.
Gavi got his first assist of the whole season yesterday and Barcelona fans immediately make tweets about Musiala. Don’t compare him to a player who’s got 8 goals and 7 assists this season and is Bayern’s Player of the Month 3 times in a row. pic.twitter.com/KAnClYKuTL
— Bayern & Football (@MunichFanpage) October 21, 2022
”തീർച്ചയായും ഞാൻ കരുതിയിരുന്നത് എനിക്ക് കോപ്പ ട്രോഫി ലഭിക്കുമെന്നാണ്. പക്ഷെ ഗവിയാണ് അവാർഡിന് അർഹനായത്. അവൻ കഴിഞ്ഞ സീസണിൽ മികച്ച ഫോമിലായിരുന്നു. എനിക്കവനോട് ബഹുമാനമുണ്ട്.
🎙Jamal Musiala on the Kopa Trophy via @SPORT1.
🗣 “I thought that I had the opportunity to win the award – or Jude [Bellingham]. But Gavi is a great player, he had a good season. I have respect for him.” pic.twitter.com/1VrNyY9D3B
— Barça Buzz (@Barca_Buzz) October 20, 2022
ഞാനിനിയും ഹാർഡ് വർക്ക് ചെയ്യും. മികച്ച പ്രകടനം കാഴ്ച വെക്കും,” ജമാൽ മുസിയാല പറഞ്ഞു.
2021-22 സീസണിലെ കണക്കുകൾ നോക്കുമ്പോൾ മുസിയാല 40 കളികളിൽ നിന്ന് 8 ഗോളുകളും 6 അസിസ്റ്റുകളും നേടിയപ്പോൾ ഗവി കഴിഞ്ഞ സീസണിൽ 48 മത്സരങ്ങളിൽ നിന്ന് 2 ഗോളുകളും 6 അസിസ്റ്റുകളുമാണ് നേടിയത്.
Content Highlights: Jamal Musiyala breaks silence about not achieving Copa Trophy