ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരത്തിലെ മൂന്നാമത്തെ ടെസ്റ്റ് രാജ്‌കോട്ടില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ 445 റണ്‍സാണ് ഇന്ത്യ നേടിയത്. തുടര്‍ ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് 319 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു.
ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരത്തിലെ മൂന്നാമത്തെ ടെസ്റ്റ് രാജ്‌കോട്ടില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ 445 റണ്‍സാണ് ഇന്ത്യ നേടിയത്. തുടര്‍ ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് 319 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു.
നിലവില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശ്വസി ജെയ്‌സ്വാള്‍ കര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇംഗ്ലണ്ടിനെതിരെ മറ്റൊരു സെഞ്ച്വറി കൂടെ സ്വന്തമാക്കി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുകയാണ് ഈ യുവതാരം.
YASHASVI JAISWAL – THE STAR OF TEAM INDIA. ⭐️ pic.twitter.com/rY69lg65ql
— CricketMAN2 (@ImTanujSingh) February 17, 2024
122 പന്തില്‍ നിന്നും അഞ്ചു സിക്‌സറുകളും എട്ട് ബൗണ്ടറികളും അടക്കമാണ് താരം സെഞ്ച്വറി നേടിയത്. 79.34 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. ഇതോടെ 40 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 297 റണ്‍സിന്റെ ലീഡിലാണ്. നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ 91 പന്തില്‍ 45 റണ്‍സുമായി ശുഭ്മന്‍ ഗില്ലും താളം കണ്ടെത്തിയിരിക്കുകയാണ്.
JAISBALL AT RAJKOT. 🔥🤯pic.twitter.com/uLSY6e9DRW
— Johns. (@CricCrazyJohns) February 17, 2024
THE JAISWAL JUMP. 👌
– Jaiswal completed his 3rd Test hundred from just 13 innings. pic.twitter.com/SK1tZqberI
— Johns. (@CricCrazyJohns) February 17, 2024
ആദ്യ ടെസ്റ്റ് മുതല്‍ മിന്നും പ്രകടനമാണ് ഇന്ത്യന്‍ യുവ ഓപ്പണര്‍ ജെയ്‌സ്വാള്‍ കാഴ്ചവെക്കുന്നത്. ഇംഗ്ലണ്ടിനെതിരായ സീരീസില്‍ നിലവില്‍ 400 റണ്‍സിന് മുകളില്‍ താരം നേടിക്കഴിഞ്ഞു. ആദ്യ ടെസ്റ്റ് മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയും രണ്ടാം ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറിയും ഇപ്പോള്‍ മൂന്നാം ടെസ്റ്റില്‍ മറ്റൊരു സെഞ്ച്വറിയും നേടി താരം കരുത്ത് തെളിയിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ കരുത്തുറ്റ ബൗളിങ് നിരക്കെതിരെ തീപാറുന്ന ബൗണ്ടറികളാണ് താരം അനായാസം അടിച്ചിടുന്നത്.
Yashasvi Jaiswal in this Test Series against England:
– 80(74).
– 15(35).
– 209(290).
– 17(27).
– 10(10).
– 104(133).He is leading runs scorer in this Test series – What a player, The future! ⭐ pic.twitter.com/8Cq7BX2VSF
— CricketMAN2 (@ImTanujSingh) February 17, 2024
The celebrations of Yashasvi Jaiswal when he completed his Hundred.
– The Star. ⭐️ pic.twitter.com/NGBEVeIYe9
— CricketMAN2 (@ImTanujSingh) February 17, 2024
അമ്പരപ്പിക്കുന്ന പ്രകടനമാണ് ഈ യുവ ഇന്ത്യന്‍ ഓപ്പണര്‍ ടെസ്റ്റില്‍ കാഴ്ചവെക്കുന്നത്. ഇതോടെ താരത്തെ തേടി മറ്റൊരു റെക്കോര്‍ഡും എത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന സീരീസില്‍ 400 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ താരമായി മാറുകയാണ് ജെയ്‌സ്വാള്‍. കഴിഞ്ഞ 13 ഇന്നിങ്‌സില്‍ നിന്നും മൂന്ന് സെഞ്ച്വറിയാണ് താരം സ്വന്തമാക്കിയത്. മാത്രമല്ല 29 ഇന്നിങ്‌സില്‍ നാലാമത്തെ ഇന്റര്‍നാഷണല്‍ സെഞ്ച്വറിയാണ് താരം നേടിയത്.
ഇതുവരെ ആറ് ടെസ്റ്റ് മത്സരത്തിലെ 637 റണ്‍സാണ് താരം നേടിയത്. താരത്തിന്റെ ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് 63.6 ആണ് താരത്തിനുള്ളത്.
Content Highlight: Jaiswal became the first player to score more than 400 runs in a series against England