Kerala News
അറുപത് ദിവസമായി ശമ്പളമില്ല; കൂലിപ്പണി ചെയ്യാന്‍ ലീവ് ചോദിച്ച് ജയ്ഹിന്ദ് ടിവി ക്യാമറാമാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 01, 06:34 am
Sunday, 1st November 2020, 12:04 pm

തിരുവനന്തപുരം: രണ്ട് മാസമായി ശമ്പളം മുടങ്ങിയതിന്റെ പശ്ചാത്തലത്തില്‍ ജയ്ഹിന്ദ് ടിവി സീനിയര്‍ ക്യാമറാമാനെഴുതിയ അവധിക്കുള്ള അപേക്ഷ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.

കഴിഞ്ഞ അറുപത് ദിവസമായി ശമ്പളമില്ലാതെ ജോലി ചെയ്യുകയാണെന്നും കൂലിപ്പണിക്ക് പോകാന്‍ അവധി അനുവദിക്കണമെന്നുമാണ് ജയ്ഹിന്ദ് ടിവിയുടെ സീനിയര്‍ ക്യാമറാമാന്‍ എച്ച്.ആര്‍ മാനേജര്‍ക്കെഴുതിയ കത്തില്‍ പറയുന്നത്.
കത്തിലെ വരികളിങ്ങനെ

” ഞാന്‍ —-സീനിയര്‍ ക്യാമറാമാന്‍. അമ്മയും ഭാര്യയും ഒരു മകനും അടങ്ങുന്നതാണ് എന്റെ കുടുംബം. ഈ കഴിഞ്ഞ 60 ദിവസമായി ശമ്പളം കിട്ടാത്തതിനാല്‍ ഭക്ഷണം വാങ്ങാന്‍ പോയിട്ട് അമ്മയ്ക്ക് മരുന്നു വാങ്ങാന്‍ കൂടി നിവൃത്തിയില്ല.

അതിനോടൊപ്പം ഓഫീസില്‍ ഡ്യൂട്ടിക്ക് വരുന്നതിനായി യാത്രയ്ക്കുള്ള പെട്രോളിനും കൂടി ചേര്‍ത്ത് രൂപ കണ്ടെത്തുന്നതിനായി ഒരാഴ്ചത്തെ(തിങ്കള്‍-ശനി) കൂലിപ്പണി( പെയിന്റിങ്ങ്) ചെയ്യാന്‍ പോകാന്‍ ലീവ് അനുവദിച്ചു തരണമെന്ന് അപേക്ഷിക്കുന്നു”.

കത്തിന്റെ പകര്‍പ്പ് വലിയ രീതിയിലാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. നേരത്തെയും ജയ്ഹിന്ദ് ടിവിയിലെ തൊഴില്‍ ചൂഷണങ്ങള്‍ക്കെതിരെയും കൃത്യമായി ശമ്പളം നല്‍കാത്തതിനെതിരെയും പരാതികളുയര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

  ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Jaihind cameraman leave letter- a social media discussion now