തിയേറ്ററിലെ വന്‍ പരാജയത്തിന് ശേഷം ജാക്ക് ആന്‍ഡ് ജില്‍ ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചു
Entertainment news
തിയേറ്ററിലെ വന്‍ പരാജയത്തിന് ശേഷം ജാക്ക് ആന്‍ഡ് ജില്‍ ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 16th June 2022, 7:40 pm

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ജാക്ക് ആന്‍ഡ് ജില്‍ മേയ് 20 നാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. നെഗറ്റീവ് അഭിപ്രായം നേടിയാണ് ചിത്രം തിയേറ്റര്‍ വിട്ടത്. മഞ്ജു വാര്യരുടെ സിനിമാജീവിതത്തിലെ ഏറ്റവും വലിയ പരാജയങ്ങളില്‍ ഒന്നായിരുന്നു ചിത്രം. ഇപ്പോഴിതാ ജാക്ക് ആന്‍ഡ് ജില്‍ ഒ.ടി.ടിയിലും റിലീസ് ചെയ്തിരിക്കുകയാണ്. ആമസോണ്‍ പ്രൈം വഴിയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

മലയാളത്തില്‍ മാത്രമാണ് ചിത്രം ഇപ്പോള്‍ സ്ട്രീമിങ് ചെയ്യുന്നത്. മഞ്ജു വാര്യര്‍ക്കൊപ്പം സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, കാളിദാസ് ജയറാം, അജു വര്‍ഗീസ്, സേതുലക്ഷ്മി, ഷായ്‌ലി കിഷന്‍, എസ്തര്‍ അനില്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഗോകുലം ഗോപാലന്‍, സന്തോഷ് ശിവന്‍, എം പ്രശാന്ത് ദാസ് എന്നിവര്‍ ചേര്‍ന്നാണ് സയന്‍സ് ഫിക്ഷന്‍ കോമഡി ഗണത്തില്‍പ്പെടുന്ന ജാക്ക് ആന്‍ഡ് ജില്‍ നിര്‍മിച്ചിരിക്കുന്നത്. സന്തോഷ് ശിവന്‍, അജില്‍ എസ്. എം, സുരേഷ് രവീന്ദ്രന്‍ എന്നിവരാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

Content Highlight : Jack&Jill Movie Now streaming on Amazon prime videos