DSport
അക്‌ലാന്റ് ടൂര്‍ണമെന്റ്: വീനസിനെ പരാജയപ്പെടുത്തി അന്ന ഇവാനോവിച്ചിന് കിരീടം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Jan 04, 11:32 am
Saturday, 4th January 2014, 5:02 pm

[]വെല്ലിങ്ടണ്‍: വീനസ് വില്യംസിനെ പരാജയപ്പെടുത്തി ആദ്യ ഡബ്ല്യൂ.ടി.എ കിരീടം സ്വന്തമാക്കിയിരിക്കുകയാണ് അന്ന ഇവാനോവിച്ച്. അക്‌ലാന്റ് ടൂര്‍ണമെന്റിലാണ് 5-7, 6-4 എന്ന സ്‌കോറിന് മുന്‍ ഒന്നാം റാങ്കുകാരിയായ വീനസിനെ അന്ന പരാജയപ്പെടുത്തിയത്.

അന്ന ഇവാനോവിച്ച്  ആദ്യം അല്‍പ്പം പതറിയെങ്കിലും പിന്നീട് മത്സരത്തിന്റെ താളം കണ്ടെത്തുകയായിരുന്നു.

മത്സരത്തില്‍ വിജയിച്ചെങ്കിലും വീനസിന്റെ കരുത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഏറെ പ്രയാസപ്പെട്ടെന്ന് അന ഇവാനോവിച്ച് തുറന്ന് സമ്മതിക്കുന്നു. മികച്ച ഫോമിലായിരുന്നു വീനസ് വില്യംസ്. അവരെ പരാജയപ്പെടുത്തുക എന്നത് ഏറെ വിഷമകരമായിരുന്നു. അന്ന പറയുന്നു.

മത്സരത്തിന്റെ രണ്ടാംഘട്ടത്തില്‍ ഞാന്‍ നിരവധി അബദ്ധങ്ങള്‍ ചെയ്തിട്ടുണ്ട്. പിഴവുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ടായിരുന്നു പിന്നീടുള്ള കളിയെന്നും ഇവാനോവിച്ച് പറഞ്ഞു.