ബിപിന്‍ റാവത്തിന്റെ മരണത്തില്‍ സംശയമുയര്‍ത്തി ശിവസേന
national news
ബിപിന്‍ റാവത്തിന്റെ മരണത്തില്‍ സംശയമുയര്‍ത്തി ശിവസേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th December 2021, 8:10 am

ന്യൂദല്‍ഹി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആളുകള്‍ക്കിടയില്‍ സംശയമുണ്ടെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്.

അടുത്ത കാലത്തായി ചൈനയ്ക്കും പാകിസ്ഥാനുമെതിരായ രാജ്യത്തിന്റെ സൈനിക നീക്കങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ജനറല്‍ റാവത്ത് പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഇത്തരമൊരു അപകടം നടക്കുമ്പോള്‍ അത് ജനങ്ങളുടെ മനസ്സില്‍ സംശയം ജനിപ്പിക്കുന്നുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.

സായുധ സേനയെ നവീകരിച്ചതായി അവകാശപ്പെടുമ്പോള്‍ ഇത് എങ്ങനെ സംഭവിക്കുമെന്ന കാര്യം ഓര്‍ത്ത് തനിക്ക് അത്ഭുതം തോന്നുന്നെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ചയാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് ബിപിന്‍ റാവത്തുള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടത്.

സുലൂരില്‍ നിന്ന് വെല്ലിംഗ്ടണിലേക്ക് പോകവെയായിരുന്നു അപകടം. വ്യോമസേനയുടെ M17V5 ഹെലികോപറ്ററാണ് തകര്‍ന്നത്.

ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ. ഗുര്‍സേവക് സിങ്, എന്‍.കെ. ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക്, വിവേക് കുമാര്‍, ലാന്‍സ് നായിക് ബി. സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍ പെട്ട ഹെലിക്കോപ്റ്ററിലുണ്ടായിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: “It Raises Doubts”: Shiv Sena’s Sanjay Raut Over Gen Bipin Rawat’s Death