Advertisement
ISL
വീണ്ടും പെനാല്‍ട്ടി വില്ലനായി; ബെംഗളൂരു എഫ്.സി 1- കേരള ബ്ലാസ്റ്റേഴ്‌സ് 0
സ്പോര്‍ട്സ് ഡെസ്‌ക്
2017 Dec 31, 10:36 am
Sunday, 31st December 2017, 4:06 pm

കൊച്ചി: ഐ.എസ്.എല്‍ നാലാം സീസണില്‍ ബ്ലാസ്‌റ്റേഴ് ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന കരള ബ്ലാസ്റ്റേഴ്‌സ്- ബെംഗളൂരു എഫ്.സി മത്സരത്തില്‍ ആദ്യ ഗോള്‍ ബെഗളൂരുവിനു. ഗോള്‍ രഹിതമായ ആദ്യ പകുതിയ്ക്കു ശേഷം മത്സരത്തിന്റെ 62 ാം മിനിട്ടില്‍ ബെംഗളൂരു നായകന്‍ സുനില്‍ ഛേത്രിയാണ് ടീമിനായ് ഗോള്‍ നേടിയത്.

കേരള നായകന്‍ സന്ദേഷ് ജിങ്കന്റെ കൈയില്‍ ബോക്‌സിനുള്ളില്‍ വെച്ച പന്തു കൊണ്ടതിനു അനുവദിച്ച പെനാല്‍ട്ടിയില്‍ നിന്നുമാണ് ബെംഗളൂരു നായകന്‍ ഗോള്‍ നേടിയത്. കേരളാ ഗോള്‍ കീപ്പറുടെ മികച്ച പ്രകടനമാണ് മത്സരത്തില്‍ കേരളത്തിനു തുണയായത് ഗോളെന്നുറച്ച നിരവധി പന്തുകളാണ് താരം കൈപ്പിടിയിലൊതുക്കിയത്.

കേരളവും മത്സരത്തിന്റെ ആദ്യപകുതിയില്‍ നിരവധി അവസരങ്ങള്‍ നഷ്ടപ്പെടുത്തി. മലയാളി താരങ്ങളായ സി.കെ.വിനീതും റിനോ ആന്റോയും ഇല്ലാതെയാണ് ടീം മത്സരത്തിനിറങ്ങിയത്. സൂപ്പര്‍ താരം ബെര്‍ബറ്റോവും ആദ്യ ഇലവനില്‍ ഇല്ല.

ആറ് കളികളില്‍ നിന്ന് ഒരു ജയം മാത്രം സ്വന്തമായ ബ്ലാസ്റ്റേഴ്സ് ഏഴ് പോയിന്റുമായി എട്ടാമതാണ്. ബെംഗളൂരു എട്ട് കളികളില്‍ നിന്ന് പന്ത്രണ്ട് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.