ആശങ്കയില്‍ ബ്ലാസ്‌റ്റേഴ്‌സ് ക്യാമ്പ്; ചങ്കിടിച്ച് ആരാധകര്‍
Indian Super League
ആശങ്കയില്‍ ബ്ലാസ്‌റ്റേഴ്‌സ് ക്യാമ്പ്; ചങ്കിടിച്ച് ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 30th January 2022, 2:33 pm

കുറച്ചു കാലത്തെ ഇടവേളയ്ക്ക് ശേഷം ബ്ലാസ്‌റ്റേഴ്‌സ് ഞായറാഴ്ച കളത്തിലിറങ്ങുകയാണ്. ബ്ലാസ്‌റ്റേഴ്‌സ് ക്യാമ്പില്‍ കൊവിഡ് പൊട്ടിപ്പുറപ്പെട്ട ശേഷം കൊമ്പന്‍മാരുടെ ആദ്യ കളിയാണിന്ന്.

മുന്‍ ചാമ്പ്യന്‍മാരായ ബെംഗളൂരു എഫ്.സിയെയാണ് ബ്ലാസ്റ്റേഴ്‌സിന് നേരിടാനുള്ളത്. കളി മറന്ന് പുറകോട്ട് പോയ ബെംഗളൂരു, താളം വീണ്ടെടുത്തതും ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് ആശങ്കയുണര്‍ത്തുന്നുണ്ട്.

എന്നാല്‍, തങ്ങളുടെ കളിക്കാരുടെ ഫിറ്റ്‌നെസ്സിനെ കുറിച്ചാണ് ആരാധകര്‍ അതിലേറെ ആശങ്കപ്പെടുന്നത്. കൊവിഡിന് ശേഷം ഏതെല്ലാം കളിക്കാര്‍ കളത്തിലിറങ്ങുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

സഹലും അഡ്രിയാന്‍ ലൂണയടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ കളത്തിലിങ്ങിയാലും അവര്‍ പൂര്‍ണമായും കളത്തിലുണ്ടാകുമോ? അഥവാ കളത്തിലുണ്ടായാല്‍ തന്നെ തങ്ങളുടെ നൂറ് ശതമാനം കളിയും അവര്‍ക്ക് പുറത്തെടുക്കാന്‍ സാധിക്കുമോ തുടങ്ങിയ നിരവധി ആശങ്കകളാണ് മഞ്ഞപ്പടയ്ക്കുള്ളത്.

ISL 2021-22: Kerala Blasters Vs Mumbai City — Live Streaming

ജനുവരി 12ന് ഒഡീഷ എഫ്.സിക്ക് എതിരായ മത്സരത്തിനു ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്.

ഒഡീഷയ്‌ക്കെതിരായ 2-0 ജയത്തിനു പിന്നാലെ കൊവിഡ് വ്യാപനമുണ്ടായതോടെ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ട് മത്സരങ്ങളും മാറ്റി വെച്ചിരുന്നു. മുംബൈ സിറ്റി എഫ്.സിയ്ക്കും എ.ടി.കെ മോഹന്‍ ബഗാനുമെതിരായ മത്സരങ്ങളാണ് മാറ്റി വെച്ചത്.

ഞായറാഴ്ച നടക്കാനിരിക്കുന്ന മത്സരത്തിന് തങ്ങള്‍ മാനസികമായി തയ്യാറല്ല എന്നായിരുന്നു കോച്ച് വുകോമനൊവിച്ച് പറഞ്ഞിരുന്നത്. എത്ര പേര്‍ക്ക് കളത്തിലിറങ്ങാന്‍ സാധിക്കും എന്നതാണ് കോച്ചിന്റെയും ആശങ്കയ്ക്ക് കാരണം.

ആരാധകരെ തെല്ലെങ്കിലും ആശ്വസിപ്പിക്കുന്നത് ടീം പരിശീലനത്തിനിറങ്ങി എന്നതു തന്നെയാണ്. കോവിഡ് ബാധിതനായ വുകോമനൊവിച്ചിന്റെ അഭാവത്തില്‍ സഹപരിശീലകനായ ഇഷ്ഫാഖ് അഹമ്മദായിരുന്നു പരിശീലനത്തിന് നേതൃത്വം നല്‍കിയിരുന്നത്.

Long breaks don't help, players will never be ready to perform at 100 percent during ISL: Ivan Vukomanovic | Goa News - Times of India

എന്നാല്‍ എതിര്‍ഭാഗത്ത് ബ്ലൂസ് സജ്ജമാണ്. കഴിഞ്ഞ മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ്.സിയെ തകര്‍ത്താണ് ബെംഗളൂരു വിജയപാതയിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. കഴിഞ്ഞ പത്ത് മത്സരങ്ങളില്‍ തോല്‍ക്കാതെയാണ് ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറങ്ങുന്നതെങ്കില്‍ കഴിഞ്ഞ അഞ്ച് മത്സരങ്ങളിലെ വിന്നിംഗ് സ്ട്രീക്കുമായാണ് ബെംഗളൂരു ബൂട്ടുകെട്ടുന്നത്.

കഴിഞ്ഞ മത്സരത്തില്‍ ഗോളടിച്ചുകൂട്ടിയ ഉദാന്തയും ബസാഫയും ഒപ്പം ഇന്ത്യന്‍ ഫുട്‌ബോള്‍ ലെജന്‍ഡ് സുനില്‍ ഛേത്രിയും ബെംഗളൂരുവിന്റെ ആദ്യ ഇലവനില്‍ ഉണ്ടാകും എന്നത് ഏറെക്കുറെ ഉറപ്പാണ്. എന്നാല്‍ കേരളത്തിന്റെ സ്റ്റാര്‍ട്ടിംഗ് ഇലവന്റെ കാര്യത്തില്‍ ഒരു പ്രവചനങ്ങള്‍ക്കും സാധ്യമല്ല.

Indian football: As Bengaluru FC turns seven, here's their journey so far in numbers

നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാമതാണ് ബ്ലാസ്റ്റേഴ്‌സ്. 11 മത്സരങ്ങളില്‍ നിന്ന് 20 പോയിന്റാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. 13 മത്സരങ്ങളില്‍ നിന്ന് 23 പോയിന്റുള്ള ഹൈദരാബാദാണ് ഒന്നാമത്. 12 മത്സരങ്ങളില്‍ നിന്ന് 22 പോയിന്റോടെ ജംഷഡ്പൂര്‍ രണ്ടാമതുണ്ട്. 17 പോയിന്റുമായി പട്ടികയില്‍ ആറാം സ്ഥാനത്താണ് ബെംഗളൂരു.

BENGALURU FC VS KERALA BLASTERS Teaser | Manjappada Kerala Blasters Fans - YouTube

 

Content Highlight: ISL Kerala Blasters vs Bengaluru FC