തല പുകയ്ക്കുന്ന ഇരുള്‍| Irul Movie Review
അന്ന കീർത്തി ജോർജ്

ഓരോ മിനിറ്റും ആകാംക്ഷയുടെയും പേടിയുടെയും മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു ചിത്രം, ആരാണ് സത്യം ആരാണ് കള്ളം എന്ന് കഥാപാത്രങ്ങള്‍ക്കൊപ്പം കാണുന്നവനെ കൊണ്ടും ചിന്തിപ്പിക്കുന്ന ചിത്രം, വെറും മൂന്നേ മൂന്ന് കഥാപാത്രങ്ങളെ വെച്ച് ഒരുക്കിയിരിക്കുന്ന തരക്കേടില്ലാത്ത ഒരു സൈക്കോ ത്രില്ലറാണ് ഇരുള്‍. പക്ഷെ ചില പെര്‍ഫോമന്‍സുകളും ചില സീനുകളും ഹോളിവുഡ് ചിത്രങ്ങളിലെ ആവര്‍ത്തന വിരസമായ പ്ലോട്ട് സെറ്റിംഗും കല്ലുകടിയായില്ല എന്ന് പറയാനാകില്ല.

മലയാള സിനിമയില്‍ അടുത്ത കാലത്തായി സീരിയല്‍ കില്ലര്‍മാരെ പ്രമേയമാക്കിയെത്തുന്ന ത്രില്ലറുകള്‍ വരുന്നുണ്ടെങ്കിലും – മെമ്മറീസ്, അഞ്ചാം പാതിര, ഫോറന്‍സിക് അങ്ങനെ ഒരുപിടി ചിത്രങ്ങള്‍ – പക്ഷെ ഈ ചിത്രങ്ങളെല്ലാം ഒരു പൊലീസ് കുറ്റന്വേഷണ സ്വഭാവത്തിലുള്ളതാണെങ്കില്‍ അതില്‍ നിന്നും വ്യത്യസ്തമായി പ്രേക്ഷകനെ നേരിട്ട് കണ്‍ഫ്യൂസ്ഡ് ആക്കുന്ന സൈക്കോ ത്രില്ലറെന്ന് തന്നെ വിളിക്കാന്‍ പറ്റുന്ന ചിത്രമാണ് ഇരുള്‍.

പലയിടത്തും പാളിച്ചകള്‍ ഉണ്ടെങ്കില്‍ പോലും വ്യത്യസ്ത ഴോണറുകള്‍ പരീക്ഷിക്കാന്‍ മടിക്കുന്ന മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഇരുള്‍ ഒരു ചെറിയ പ്രതീക്ഷയാണ്.

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.