തെഹ്‌രാന്‍: ഇന്ത്യയും ഇറാനും തമ്മില്‍ ധാരണയായിരുന്ന റെയില്‍വേ കരാറില്‍ നിന്നും ഇന്ത്യയെ ഒഴിവാക്കി ഇറാന്‍. റെയില്‍വേ നിര്‍മാണത്തിനുള്ള ഫണ്ട് ഇന്ത്യയില്‍ നിന്ന് വെകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇറാനിയന്‍ സര്‍ക്കാര്‍ ഇന്ത്യയെ ഒഴിവാക്കുന്നത്. നിര്‍മാണം സ്വന്തമായി ചെയ്‌തോളാമെന്നാണ് ഇറാന്‍ അറിയിച്ചിരിക്കുന്നത്. കരാറില്‍ ഇന്ത്യയും ഇറാനും ഒപ്പു വെച്ച് നാല് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇറാന്റെ തീരുമാനം.
ഇറാനിലെ ചബഹാര്‍ തുറമുഖത്തു നിന്നും സഹെദാനിലേക്കുള്ള റെയില്‍ ലൈനിനായിരുന്നു ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായത്.
കഴിഞ്ഞ ആഴ്ച ഇറാനിയന്‍ ട്രാന്‌സ്‌പോര്‍ട്ട് ആന്റ് അര്‍ബന്‍ ഡെവലപ്‌മെന്റ് മന്ത്രി മുഹമ്മദ് എസ്ലാമി ഈ റെയില്‍ നിര്‍മാണത്തിന്റെ ഉദ്ഘാടനം നടത്തിയിരുന്നു. ദ ഹിന്ദുവിന്റെ റിപ്പോര്‍ട്ട് പ്രകാരം ഈ പ്രൊജക്ട് ഇന്ത്യന്‍ സഹായമില്ലാതെ പൂര്‍ണമായും ഇറാന്‍ പൂര്‍ത്തിയാക്കും എന്നാണ് വിവരം. 2022 മാര്‍ച്ചിനുള്ളില്‍ പ്രൊജക്ട് പൂര്‍ത്തിയാക്കും. ഇറാനിയന്‍ ദേശീയ വികസന ഫണ്ടില്‍ നിന്നും 400 മില്യണ്‍ ഡോളറാണ് ഇതിനു വേണ്ടി ചെലവാക്കുന്നത്.
ഇറാനും ചൈനയും തമ്മില്‍ 25 വര്‍ഷത്തേക്കുള്ള കരാറുകള്‍ക്ക് ധാരണയായിരിക്കെയാണ് ഇറാന്റെ തീരുമാനം.
അഫ്ഗാനിസ്താനിലും മധ്യേഷ്യയിലും ഒരു വ്യപാര പാത സൃഷ്ടിക്കാനായി ഇന്ത്യ, ഇറാന്‍ അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങള്‍ തമ്മില്‍ ധാരണയായ പ്രൊജക്ടായിരുന്നു ഇത്. 2016 മെയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തെഹ്‌രാന്‍ സന്ദര്‍ശത്തിനിടത്തില്‍ വെച്ച് ഇറാനിയന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനിയും അഫ്ഗാനിസ്താന്‍ പ്രസിഡന്റ് ഘാനയും കരാറില്‍ ഒപ്പു വെച്ചത്.
ഇറാന്റെ തീരുമാനത്തിനു പിന്നിലെ ചൈനീസ് ബലം
ഇറാനും ചൈനയും തമ്മില്‍ അടുത്ത 25 വര്‍ഷത്തേക്ക് വ്യാപാര, സൈനിക, സാങ്കേതിക മേഖലകളിലെ സഹകരണത്തിന്റെ ഭാഗമായി ധാരണായിരിക്കുന്ന കരാറിനിടെയാണ് ഇറാന്റെ ഈ തൂരുമാനം. 400 ബില്യണ്‍ ഡോളറിന്റെ നയതന്ത്ര സഹകരണത്തിനാണ് ഇറാനും ചൈനയും ധാരണയായിരിക്കുന്നത്.
ബാങ്കിംഗ്, ടെലികമ്മ്യൂണിക്കേഷന്‍, റെയില്‍വേ, തുടങ്ങിയ നിരവധി മേഖലകളില്‍ ഇറാന്‍ ചൈനീസ് സഹകരണം തേടുന്നുണ്ട്. ഇതിനു പകരമായി വലിയ ഇളവുകള്‍ നല്‍കി ഇറാനിയന്‍ എണ്ണ ചൈനയിലെത്തും. അടുത്ത 25 വര്‍ഷത്തേക്ക് ഇത്തരത്തില്‍ ഇറാനിയന്‍ ഓയില്‍ ചൈനയ്ക്ക് വ്യാപാരം ചെയ്യാനാണ് കരാര്‍.
സൈനിക,ഇന്റലിജന്‍സ്,സഹകരണം ശക്തിപ്പെടുത്താനും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ട്. 2016 ലെ ഇറാന്‍ സന്ദര്‍ശനത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങാണ് ഇറാന്‍-ചൈന സഹകരണം മുന്നോട്ട് വെച്ചത്.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്‍പാദന രാജ്യങ്ങളിലൊന്നായ ഇറാന് പക്ഷെ 2018 ലുള്ള അമേരിക്കന്‍ വിലക്കുകള്‍ കാരണം എണ്ണ വ്യാപാരം പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിലാണ് ചൈനയ്ക്കുള്ള പ്രസക്തി. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളിലൊന്നാണ് ചൈന. രാജ്യത്തിനു വേണ്ട എണ്ണയുടെ 75 ശതമാനം ചൈന ഇറക്കുമതി ചെയ്യുകയാണ്.
ഇറാനിയന്‍ പരമോന്നത നേതാവ് അയത്തൊള്ള അല്‍ ഖംനേഈയുടെ പ്രധാന സാമ്പത്തിക ഉപദേഷ്ടാവായ അലി അഘ മൊഹമ്മദി അടുത്തിടെ ദേശീയ ടെലിവിഷനിലൂടെ പറഞ്ഞത് ഊര്‍ജ മേഖലയില്‍ ഇറാന്‍ പ്രാതിനിധ്യം നിലനിര്‍ത്തണമെങ്കില്‍ ഒരു ദിവസം 8.5 മില്യണ്‍ ബാരല്‍ എണ്ണ ഉല്‍പാദിപ്പിക്കണം. ഇതിന്റെ വ്യാപാരത്തിന് ഇറാന്‍ മുന്നില്‍ കാണുന്ന രാജ്യമാണ് ചൈന.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ