ഐ.പി.എല്‍ മെഗാ താരലേലത്തില്‍ ആര്‍. അശ്വിനെ സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്. രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന അശ്വിനെ 9.75 കോടി രൂപയ്ക്കാണ് സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്.
അശ്വിനെ ടീമിലേക്ക് മടക്കിയെത്തിക്കാന്‍ ഉറച്ചാണ് രാജസ്ഥാന്‍ റോയല്‍സ് വിളി തുടങ്ങിയത്. എന്നാല്‍ വിട്ടുകൊടുക്കാന്‍ സൂപ്പര്‍ കിങ്‌സും ഒരുക്കമായിരുന്നില്ല.
Naayagan meendum vaaraar! 🦁💛#SuperAuction #UngalAnbuden 🦁💛 @ashwinravi99 pic.twitter.com/K4pd2Fp3cP
— Chennai Super Kings (@ChennaiIPL) November 24, 2024
ഓരോ തവണയും തുക കൂട്ടി വിളിക്കും തോറും രാജസ്ഥാന്‍ മാനേജ്‌മെന്റ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ലേല നടപടികള്‍ നിയന്ത്രിക്കുന്ന മല്ലിക സാഗര്‍ രാജസ്ഥാന്റെ ബിഡ് അനൗണ്‍സ് ചെയ്യും മുമ്പ് തന്നെ സി.എസ്.കെക്കായി സ്റ്റീഫന്‍ ഫ്‌ളെമിങ് പാഡല്‍ ഉയര്‍ത്തുകയായിരുന്നു.
അശ്വിനായി ലേലം വിളിക്കുമ്പോള്‍ ഇരു ടീമുകള്‍ക്കും 41 കോടിയാണ് ഓക്ഷന്‍ പേഴ്‌സില്‍ ബാക്കിയുണ്ടായിരുന്നത്. ഒടുവില്‍ രാജസ്ഥാന്‍ ആരാധകരെ നിരാശരാക്കി അശ്വിന്‍ ചെന്നൈയുടെ തട്ടകത്തിലെത്തുകയായിരുന്നു.
Thirumbi Vandhutennu Sollu! 😎💛#SuperAuction #UngalAnbuden @ashwinravi99 pic.twitter.com/GzBpJGX23L
— Chennai Super Kings (@ChennaiIPL) November 24, 2024
നേരത്തെ ചെന്നൈയുടെ ഭാഗമായിരുന്ന അശ്വിനെ എന്ത് വിലകൊടുത്തും സ്വന്തമാക്കുമെന്ന് സൂപ്പര്‍ കിങ്‌സ് നേരത്തെ പറഞ്ഞിരുന്നു.
സൂപ്പര്‍ കിങ്‌സ് ഇതിനോടകം തന്നെ നാല് താരങ്ങളെ സ്വന്തമാക്കിയിട്ടുണ്ട്. രചിന്‍ രവീന്ദ്ര, ഡെവോണ്‍ കോണ്‍വേ, രാഹുല്‍ ത്രിപാഠി എന്നിവരെയാണ് സി.എസ്.കെ ടീമിലെത്തിച്ചത്. എന്നാല്‍ ലേലത്തിന്റെ ആദ്യ ദിനം ഇതുവരെ ഒറ്റ താരത്തെ പോലും രാജസ്ഥാന്‍ ടീമിലെത്തിച്ചിട്ടില്ല.
Thank you for all that you’ve done Anna, Rajasthan will always be home to you 💗 pic.twitter.com/n3o6nq74ip
— Rajasthan Royals (@rajasthanroyals) November 24, 2024
റിഷബ് പന്ത് – 27 കോടി – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്
ശ്രേയസ് അയ്യര്‍ – 26.75 കോടി – പഞ്ചാബ് കിങ്‌സ്
അര്‍ഷ്ദീപ് സിങ് – 18 കോടി – പഞ്ചാബ് കിങ്‌സ് (ആര്‍.ടി.എം)
കഗിസോ റബാദ – 10.75 കോടി – ഗുജറാത്ത് ടൈറ്റന്‍സ്
ജോസ് ബട്‌ലര്‍ – 15.75 കോടി – ഗുജറാത്ത് ടൈറ്റന്‍സ്
മിച്ചല്‍ സ്റ്റാര്‍ക് – 11.75 കോടി – ദല്‍ഹി ക്യാപ്പിറ്റല്‍സ്
മുഹമ്മദ് ഷമി – 10 കോടി – സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
ഡേവിഡ് മില്ലര്‍ – 7.50 കോടി – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്
യൂസ്വേന്ദ്ര ചഹല്‍ – 18 കോടി – പഞ്ചാബ് കിങ്‌സ്
മുഹമ്മദ് സിറാജ് – 12.25 കോടി – ഗുജറാത്ത് ടൈറ്റന്‍സ്
ലിയാം ലിവിങ്‌സ്റ്റണ്‍ – 8.75 കോടി – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു
കെ.എല്‍. രാഹുല്‍ – 14 കോടി – ദല്‍ഹി ക്യാപ്പിറ്റല്‍സ്
ഹാരി ബ്രൂക്ക് – 6.25 കോടി – ദല്‍ഹി ക്യാപ്പിറ്റല്‍സ്
ദേവ്ദത്ത് പടിക്കല്‍ – അണ്‍സോള്‍ഡ്
ഏയ്ഡന്‍ മര്‍ക്രം – 2 കോടി – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്
ഡേവിഡ് വാര്‍ണര്‍ – അണ്‍സോള്‍ഡ്
രാഹുല്‍ ത്രിപാഠി – 3.40 കോടി – ചെന്നൈ സൂപ്പര്‍ കിങ്‌സ്
ജേക് ഫ്രേസര്‍ മക്ഗൂര്‍ക് – 9 കോടി – ദല്‍ഹി ക്യാപ്പിറ്റല്‍സ് (ആര്‍.ടി.എം)
ഹര്‍ഷല്‍ പട്ടേല്‍ – 8 കോടി – സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
രചിന്‍ രവീന്ദ്ര – 4 കോടി – ചെന്നൈ സൂപ്പര്‍ കിങ്‌സ്
ആര്‍. അശ്വിന്‍ – 9.75 കോടി – ചെന്നൈ സൂപ്പര്‍ കിങ്‌സ്
വെങ്കിടേഷ് അയ്യര്‍ – 23.75 കോടി – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
മാര്‍കസ് സ്‌റ്റോയ്‌നിസ് – 11 കോടി – പഞ്ചാബ് കിങ്‌സ്
മിച്ചല്‍ മാര്‍ഷ് – 3.40 കോടി – ലഖ്‌നൗ സൂപ്പര്‍ കിങ്‌സ്
Content Highlight: IPL Mega Auction: R. Ashwin returned to CSK