വെട്ടിക്കുറച്ചത് ആയിരം താരങ്ങളെ; ഐ.പി.എല്‍ മെഗാ ലേലത്തിന്റെ ഫൈനല്‍ ലിസ്റ്റ്; രണ്ട് കോടിയുടെ 81 താരങ്ങള്‍
ഐ.പി.എല്‍ മെഗാ താരലേലത്തിനുള്ള ഫൈനല്‍ ലിസ്റ്റ് പുറത്തുവിട്ട് ബി.സി.സി.ഐ ലേലത്തിനായി രജിസ്റ്റര്‍ ചെയ്ത 1,574 താരങ്ങളില്‍ നിന്നും ഫില്‍റ്റര്‍ ചെയ്ത 574 താരങ്ങളുടെ പട്ടികയാണ് അപെക്‌സ് ബോര്‍ഡ് പുറത്തുവിട്ടിരിക്കുന്നത്.
ലേലത്തില്‍ പങ്കെടുക്കുന്ന 574 താരങ്ങളില്‍ 366 പേര്‍ ഇന്ത്യന്‍ താരങ്ങളാണ്. 208 പേര്‍ ഓവര്‍സീസ് താരങ്ങളും. മൂന്ന് അസോസിയേറ്റ് താരങ്ങള്‍ മാത്രമാണ് ലേല നടപടികളുടെ ഭാഗമാവുക. ഇന്ത്യന്‍ താരങ്ങളില്‍ 318 പേര്‍ ദേശീയ ടീമിനായി അരങ്ങേറ്റം കുറിക്കാത്തവരാണ്. ലേലത്തിന്റെ ഭാഗമാകുന്ന 12 വിദേശ താരങ്ങളും നാഷണല്‍ ജേഴ്‌സി ധരിച്ചിട്ടില്ല.
ഓരോ ടീമിനും 25 താരങ്ങളുടെ സ്‌ക്വാഡിനൊണ് തെരഞ്ഞെടുക്കേണ്ടത്. റിറ്റെന്‍ഷനിന്റെ ഭാഗമായി ടീമുകള്‍ ഇതിനോടകം തന്നെ 46 താരങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ട്. ശേഷിക്കുന്ന 204 സ്ലോട്ടുകളിലേക്കാണ് 574 താരങ്ങള്‍ കണ്ണുവെക്കുന്നത്.
രണ്ട് കോടി അടിസ്ഥാന വിലയുള്ള 81 താരങ്ങളാണ് ലേലത്തിന്റെ ഭാഗമാകുന്നത്.
നംവബര്‍ 24, 25 തിയ്യതികളിലായാണ് ലേലം നടക്കുക. ജിദ്ദയാണ് ലേലത്തിന് വേദിയാകുന്നത്.
ലേലത്തിന്റെ ഭാഗമാകുന്ന താരങ്ങള്‍ ഇങ്ങനെ
ക്യാപ്ഡ്/ അണ്‍ക്യാപ്ഡ് താരങ്ങള്‍
ക്യാപ്ഡ് ഇന്ത്യന്‍ താരങ്ങള്‍ – 48
ക്യാപ്ഡ് ഓവര്‍സീസ് താരങ്ങള്‍ – 193
അസോസിയേറ്റ് താരങ്ങള്‍ – 3
അണ്‍ക്യാപ്ഡ് ഇന്ത്യന്‍ താരങ്ങള്‍ – 318
അണ്‍ക്യാപ്ഡ് ഓവര്‍സീസ് താരങ്ങള്‍ – 12
ആകെ – 574
ഓരോ ടീമുകളും നിലനിര്‍ത്തിയ താരങ്ങള്‍
ദല്‍ഹി ക്യാപ്പിറ്റല്‍സ്: അക്സര്‍ പട്ടേല്‍ (16.50 കോടി), കുല്‍ദീപ് യാദവ് (13.25 കോടി), ട്രിസ്റ്റണ്‍ സ്റ്റബ്സ് (10 കോടി) അഭിഷേക് പോരല്‍ (4 കോടി)
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു: വിരാട് കോഹ്ലി (21 കോടി), രജത് പാടിദാര്‍ (11 കോടി), യാഷ് ദയാല്‍ (5 കോടി)
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: റിങ്കു സിങ് (13 കോടി), വരുണ്‍ ചക്രവര്‍ത്തി (12 കോടി), സുനില്‍ നരെയ്ന്‍ (12 കോടി), ആന്ദ്രേ റസല്‍ (12 കോടി), രമണ്‍ദീപ് സിങ് (4 കോടി), ഹര്‍ഷിത് റാണ (4 കോടി)
ചെന്നൈ സൂപ്പര്‍ കിങ്‌സ്: ഋതുരാജ് ഗെയ്ക്വാദ് (18 കോടി), മതീശ പതിരാന (13 കോടി), ശിവം ദുബെ (12 കോടി), രവീന്ദ്ര ജഡേജ (18 കോടി), എം.എസ്. ധോണി (4 കോടി)
ഗുജറാത്ത് ടൈറ്റന്‍സ്: റാഷിദ് ഖാന്‍ (18 കോടി), ശുഭ്മന്‍ ഗില്‍ (16.50 കോടി), സായ് സുദര്‍ശന്‍ (8.50 കോടി), രാഹുല്‍ തെവാട്ടിയ (4 കോടി), ഷാരൂഖ് ഖാന്‍ (4 കോടി)
മുംബൈ ഇന്ത്യന്‍സ്: ജസ്പ്രീത് ബുംറ (18 കോടി), സൂര്യകുമാര്‍ യാദവ് (16.35 കോടി), ഹര്‍ദിക് പാണ്ഡ്യ (16.35 കോടി), രോഹിത് ശര്‍മ (16.30 കോടി), തിലക് വര്‍മ (8 കോടി)
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ഹെന്‌റിക് ക്ലാസന്‍ (23 കോടി), പാറ്റ് കമ്മിന്‍സ് (18 കോടി), അഭിഷേക് ശര്‍മ (14 കോടി), ട്രാവിസ് ഹെഡ് (14 കോടി), നിതീഷ് കുമാര്‍ റെഡ്ഡി (6 കോടി)
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്: നിക്കോളാസ് പൂരന്‍ (21 കോടി), രവി ബിഷ്ണോയ് (11 കോടി), മായങ്ക് യാദവ് (11 കോടി), മൊഹ്സിന്‍ ഖാന്‍ (4 കോടി), ആയുഷ് ബദോനി (4 കോടി)
പഞ്ചാബ് കിങ്‌സ്: ശശാങ്ക് സിങ് (5.5 കോടി), പ്രഭ്സിമ്രാന്‍ സിങ് (4 കോടി)
രാജസ്ഥാന്‍ റോയല്‍സ്: സഞ്ജു സാംസണ്‍ (18 കോടി), യശസ്വി ജെയ്സ്വാള്‍ (18 കോടി), ധ്രുവ് ജുറെല്‍ (14 കോടി), റിയാന്‍ പരാഗ് (14 കോടി), ഷിംറോണ്‍ ഹെറ്റ്മെയര്‍ (11 കോടി), സന്ദീപ് ശര്‍മ (4 കോടി)
Content Highlight: IPL 2025: Player Auction List Announced
VIDEO