ഐ.പി.എല്ലില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഏറ്റുവാങ്ങിയത്. ചെപ്പോക്കിലെ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ദല്‍ഹിക്കെതിരെ 25 റണ്‍സിനാണ് ചെന്നൈ പരാജയപ്പെട്ടത്.
മാത്രമല്ല മത്സരത്തില്‍ ചെന്നൈയുടെ മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണി ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങി ഏഴാമനായി ഇറങ്ങി 26 പന്തില്‍ നിന്ന് ഒരു സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 30 റണ്‍സാണ് താരം നേടിയത്.
ആറ് ഡോട്ട് ബോള്‍ ഉള്‍പ്പെടെ പുറത്താകാതെ നില്‍ക്കുകയായിരുന്നു താരം. ഫിനിഷര്‍ റോളില്‍ മികവ് പുലര്‍ത്താനോ ടീമിനെ വിജയത്തിലെത്തിക്കാനോ ധോണിക്ക് സാധിക്കുന്നില്ലെന്നും സീനിയര്‍ താരങ്ങളും ക്രിക്കറ്റ് നിരീക്ഷകരും അഭിപ്രായപ്പെട്ടിരുന്നു.
ദല്‍ഹിക്കെതിരായ മത്സരത്തില്‍ ധോണിയുടെ പ്രകടനത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ചെന്നൈ താരം മാത്യു ഹെയ്ഡന്‍. മത്സരത്തിന് ശേഷം ധോണി കമന്ററി ബോക്‌സില്‍ ജോയിന്‍ ചെയ്യണമെന്ന് ഹെയ്ഡന്‍ പറഞ്ഞു. മാത്രമല്ല ധോണിക്ക് ക്രിക്കറ്റില്‍ ടച്ച് നഷ്ടപ്പെട്ടെന്നും ധോണി ഇത് അംഗീകരിക്കണമെന്നും ഹെയ്ന്‍ പറഞ്ഞു.
‘ഈ മത്സരത്തിന് ശേഷം ധോണി കമന്ററി ബോക്‌സില്‍ ഞങ്ങളോടൊപ്പം വരണം. ക്രിക്കറ്റുമായുള്ള ടച്ച് അദ്ദേഹത്തിന് നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ ഫോമെല്ലാം നഷ്ടപ്പെട്ടു. സി.എസ്.കെ ഇത് മനസിലാക്കുന്നതിന് മുമ്പ് അദ്ദേഹം ഇത് അംഗീകരിക്കേണ്ടതുണ്ട്,’ ഹെയ്ഡന്‍ കമന്ററിക്കിടെ പറഞ്ഞതായി ക്രിക്കറ്റ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.
Best of luck Super Kings for match against Delhi Capitals. #CSKvDC #IPL2025
📸 ~ BCCI pic.twitter.com/v3kGExW8yi— Chennai Super Kings Fans (@CskIPLTeam) April 5, 2025
സീസണില്‍ നാല് മത്സരങ്ങളില്‍ നിന്ന് 76 റണ്‍സാണ് ധോണി നേടിയത്. ചെന്നൈക്ക് വേണ്ടി അഞ്ച് ഐ.പി.എല്‍ കിരീടങ്ങള്‍ നേടിക്കൊടുത്ത ധോണി 268 മത്സരത്തില്‍ നിന്ന് 5319 റണ്‍സാണ് നേടിയത്. 39.40 എന്ന ആവറേജിലാണ് ധോണി സ്‌കോര്‍ നേടിയത്. നാളെ (ചൊവ്വ) പഞ്ചാബ് കിങ്‌സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.
Content Highlight: IPL 2025: Matthew Hayden Talking About M.S Dhoni