ഐ.പി.എല്‍ 2024ലെ 59ാം മത്സരത്തിനാണ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം വേദിയാകുന്നത്. പോയിന്റ് പട്ടികയിലെ നാലാം സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് മത്സരത്തില്‍ ഹോം ടീമായ ഗുജറാത്ത് ടൈറ്റന്‍സിന്റെ എതിരാളികള്‍.
ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ ഋതുരാജ് ഗെയ്ക്വാദ് ഫീല്‍ഡിങ് തെരഞ്ഞെടുത്തു.
ടൈറ്റന്‍സിനെതിരെ വിജയിച്ച് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാനാണ് ചെന്നൈ ഇറങ്ങിയിരിക്കുന്നത്. ഇതുവരെ കളിച്ച 11 മത്സരത്തില്‍ നിന്നും ആറ് ജയത്തോടെ 12 പോയിന്റാണ് ടീമിനുള്ളത്. ഗുജറാത്തിനെതിരെ വിജയം സ്വന്തമാക്കാന്‍ സാധിച്ചാല്‍ സൂപ്പര്‍ കിങ്‌സിന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്താം.
അതേസമയം, പ്ലേ ഓഫ് സാധ്യതകള്‍ ഏതാണ്ട് അവസാനിച്ച ഗുജറാത്ത് ടൈറ്റന്‍സിന് ടൂര്‍ണമെന്റില്‍ നിന്നും പുറത്താകാതിരിക്കാന്‍ ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്. നിലവില്‍ പത്താം സ്ഥാനത്താണ് മുന്‍ ചാമ്പ്യന്‍മാര്‍.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിനായി ഓപ്പണര്‍മാരായ സായ് സുദര്‍ശനും ശുഭ്മന്‍ ഗില്ലും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ചെന്നൈ ബൗളര്‍മാരെ ഒന്നിന് പിന്നാലെ ഒന്നായി അടിച്ചുകൂട്ടിയാണ് ടൈറ്റന്‍സ് ഓപ്പണര്‍മാര്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കുന്നത്.
Cracking stroke… He looks in good touch… 💪😉pic.twitter.com/Qwv6kiNkuV
— Gujarat Titans (@gujarat_titans) May 10, 2024
ചെന്നൈക്കെതിരെ 17 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ഒരു കരിയര്‍ മൈല്‍സ്റ്റോണാണ് സായ് സുദര്‍ശന്‍ സ്വന്തമാക്കിയത്. 1,000 ഐ.പി.എല്‍ റണ്‍സ് എന്ന നേട്ടമാണ് താരം തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തത്.
ഇതിന് പുറമെ മറ്റൊരു റെക്കോഡും താരം സ്വന്തമാക്കി. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ മറികടന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.
In the blink of an eye… 👀
Just 2️⃣5️⃣ innings for ⚡ai ⚡u to etch his name in the record books! #AavaDe | #GTKarshe | #TATAIPL2024 | #GTvCSK pic.twitter.com/p6LDNoy6zs
— Gujarat Titans (@gujarat_titans) May 10, 2024
ഇതിന് പുറമെ ഷോണ്‍ മാര്‍ഷിനും ലെന്‍ഡില്‍ സിമ്മണ്‍സിനും ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത് താരമെന്ന നേട്ടവും ഈ തമിഴ്‌നാട്ടുകാരന്‍ സ്വന്തമാക്കി.
ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കിയ താരങ്ങള്‍ (കളിച്ച ഇന്നിങ്‌സുകളുടെ അടിസ്ഥാനത്തില്‍)
(താരം – ഇന്നിങ്‌സ് എന്നീ ക്രമത്തില്‍)
ഷോണ്‍ മാര്‍ഷ് – 21
ലെന്‍ഡില്‍ സിമ്മണ്‍സ് – 23
സായ് സുദര്‍ശന്‍ – 25*
മാത്യൂ ഹെയ്ഡന്‍ – 25
ജോണി ബെയര്‍സ്‌റ്റോ – 26
ക്രിസ് ഗെയ്ല്‍ – 27
കെയ്ന്‍ വില്യംസണ്‍ – 28
മെക്കല്‍ ഹസി – 30
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 31
ഋതുരാജ് ഗെയ്ക്വാദ് – 31
അതേസമയം, ഐ.പി.എല്‍ കരിയറിലെ ആദ്യ സെഞ്ച്വറി നേടിയാണ് സായ് സുദര്‍ശന്‍ കളം വിട്ടത്. ടീം സ്‌കോര്‍ 210ല്‍ നില്‍ക്കവെ 51 പന്തില്‍ നിന്നും 103 റണ്‍സാണ് താരം സ്വന്തമാക്കിയത്. തുഷാര്‍ ദേശ്പാണ്ഡേയുടെ പന്തില്‍ ശിവം ദുബെക്ക് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.
1️⃣st #T20 century for⚡ai ⚡udharsan… and we couldn’t have been happier 💯🤩#AavaDe | #GTKarshe | #GTvCSK | #TATAIPL2024 pic.twitter.com/jfwywc8Dt1
— Gujarat Titans (@gujarat_titans) May 10, 2024
സഹ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലും സെഞ്ച്വറി നേടിയാണ് പുറത്തായത്. 55 പന്തില്‍ നിന്നും 104 റണ്‍സാണ് ടൈറ്റന്‍സ് നായകന്‍ നേടിയത്. താരത്തിന്റെ നാലാം ഐ.പി.എല്‍ സെഞ്ച്വറിയാണിത്. തുഷാര്‍ ദേശ്പാണ്ഡേ തന്നെയാണ് വിക്കറ്റ് നേടിയത്.
Time to 𝗯𝗼𝘄 𝗱𝗼𝘄𝗻 to Captain Gill… 💯⚡
4️⃣th #TATAIPL 💯⚡
1️⃣st #TATAIPL2024 💯⚡#AavaDe | #GTKarshe | #GTvCSK pic.twitter.com/myFhIukh8b— Gujarat Titans (@gujarat_titans) May 10, 2024
ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ഷാരൂഖ് ഖാന്‍, ഡേവിഡ് മില്ലര്‍, മാത്യൂ വേഡ് (വിക്കറ്റ് കീപ്പര്‍), രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, ഉമേഷ് യാദവ്, മോഹിത് ശര്‍മ, കാര്‍ത്തിക് ത്യാഗി.
ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍
ഋതുരാജ് ഗെയ്ക്വാജ് (ക്യാപ്റ്റന്‍), രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ശിവം ദുബെ, മോയിന്‍ അലി, രവീന്ദ്ര ജഡേജ, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സാന്റ്‌നര്‍, ഷര്‍ദുല്‍ താക്കൂര്‍, തുഷാര്‍ ദേശ്പാണ്ഡേ, സിമര്‍ജീത് സിങ്.
Content Highlight: IPL 2024: CSK vs GT: Sai Sudarshan becomes the fastest Indian batter to complete 1,000 IPL runs