രണ്ടുമാസം മുമ്പ് തന്ന വാക്ക് ഹാന്റ്‌സെറ്റ് നിര്‍മാതാക്കളായ ഇന്റക്‌സ് പാലിച്ചു. ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ ക്ലൗഡ് എഫ്.എക്‌സ് ഇന്റെക്‌സ് തിങ്കളാഴ്ച വിപണിയിലെത്തിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും ചിലവ് കുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ എന്ന വിശേഷണത്തോടെയാണ് ക്ലൗഡ് എഫ്.എക്‌സ് വിപണിയിലെത്തിക്കുന്നത്.
കമ്പനിയുടെ ആദ്യ ഫയര്‍ഫോക്‌സ് ഒ.എസ് സ്മാര്‍ട്ട്‌ഫോണായ ക്ലൗഡ് എഫ്.എക്‌സിന് 2,000 രൂപയാണ് വില. ഫോണ്‍ പുറത്തിറങ്ങുന്നതോടെ ആന്‍ഡ്രോയ്ഡ് ഒഎസ് ശ്രേണിയിലേക്കുള്ള ഇന്ത്യന്‍ ഉപഭോക്താക്കളുടെ പ്രവേശനത്തിന് സാമ്പത്തികം വലിയ തടസമാകില്ല. ഇതുവരെ മൈക്രോമാക്‌സ്, മോട്ടോറോള, സാംസങ് തുടങ്ങിയ കമ്പനികളുടെ ഫോണാണ് ഇന്ത്യന്‍ അന്‍ഡ്രോയ്ഡ് ഹാന്റ്‌സെറ്റ് മാര്‍ക്കറ്റ് കയ്യടക്കിയിരുന്നു. ഇവയില്‍ മിക്കതും 10,000 കാറ്റഗറിയില്‍ ചിലവ് വരുന്നതാണ്.
3.5 ഇഞ്ച് ഡിസ്‌പ്ലെയും 1ജിഗ ഹെട്‌സ് പ്രൊസസ്സറുമാണ് ക്ലൗഡ് എഫ്.എക്‌സിലുള്ളത്. 2മെഗാപിക്‌സല്‍ ക്യാമറയും വൈ.ഫൈ ബ്ലൂടൂത്ത് കണക്ടിവിറ്റിയുമാണ് മറ്റു പ്രത്യേകത.