സാംസ്‌കാരിക, പൗരാവകാശ, പരിസ്ഥിതി പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ഒക്ടോബര്‍ ആറിന് രാവിലെ കക്കാടംപൊയിലേക്ക് പുറപ്പെട്ടത്. അക്കൂട്ടത്തില്‍ കെ. അജിത, കുസുമം ജോസഫ്, സി.ആര്‍ നീലകണ്ഠന്‍, കെ.എം ഷാജഹാന്‍, ഡോ.ആസാദ് തുടങ്ങി പ്രമുഖരായ പൗരാവകാശ പ്രവര്‍ത്തകരായിരുന്നു ഉണ്ടായിരുന്നത്.
കക്കാടംപൊയിലില്‍ ഒരു തടയണയുണ്ട്, പിന്നെ അവിടെ ഒരു വാട്ടര്‍ തീം പാര്‍ക്ക് വരുന്നുണ്ട്. വേറെയും തടയണകള്‍ ഉണ്ടാവുന്നുണ്ട്. പിന്നെ ആ ഭാഗത്തൊക്കെ, പ്രധാനമായും കൂടരഞ്ഞി പഞ്ചായത്തില്‍ ധാരാളം പാറമടകളും ക്വാറികളുമുണ്ട്. ഇതൊക്കെയൊന്ന് സന്ദര്‍ശിക്കുക എന്നതായിരുന്നു ഞങ്ങളുടെ യാത്രയുടെ ഉദ്ദേശം.
അതേതെങ്കിലും പൊളിക്കക്കുകയോ അവിടെ എന്തെങ്കിലും സമരം നടത്തുകയോ ആയിരുന്നില്ല ഞങ്ങളുടെ ലക്ഷ്യം. എന്തിനാ കാണുന്നത് എന്ന് ചോദിച്ചാല്‍ നിരന്തരം ഇതിനെക്കുറിച്ച് കേള്‍ക്കുന്നുണ്ടല്ലോ. ഒരു ഉദാഹരണം പറയാം. ആ തടയണ മൂന്നുതവണ ഹൈക്കോടതി പൊളിക്കാന്‍ പറഞ്ഞതാണ്. എന്നിട്ടും പൊളിച്ചിട്ടില്ല എന്ന് നമ്മള്‍ പത്രത്തില്‍ കാണുന്നുണ്ട്. അതിനെക്കുറിച്ച് ആളുകള്‍ പ്രസംഗിക്കുന്നു. ഫേസ്ബുക്കിലും വാട്‌സ് ആപ്പിലുമൊക്കെ ഇതിങ്ങനെ കാണുന്നുണ്ട്. അങ്ങനെയാണ് ഞങ്ങള്‍ പോയത്.
ഞങ്ങള്‍ ഇവിടെനിന്നും കയറിയ ബസ് പുറപ്പെട്ട ഉടനെ എന്നെ ആ സംഘത്തിന്റെ നേതാവായി തെരഞ്ഞെടുത്തു. പകുതി തമാശയാണ്. ആരോടെങ്കിലും എന്തെങ്കിലും സംസാരിക്കണമെങ്കില്‍ ഒരാള്‍ സംസാരിക്കണമല്ലോ. അതുംകൂടി ഉദ്ദേശിച്ചിരുന്നു.
ഞാന്‍ ആകെ രണ്ടോ മൂന്നോ മിനുട്ട് സംസാരി
ച്ചത് അവിടെ വചല്ല അക്രമവും ഉണ്ടാവുകയാണെങ്കില്‍ തിരിച്ച് അക്രമിക്കുകയില്ല എന്ന ഉറപ്പിലാണ് നമ്മള്‍ പോകുന്നത്. അക്രമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചിലര്‍ പറഞ്ഞിരുന്നു. അങ്ങനെ അക്രമമുണ്ടായാല്‍ എന്‍രെ വിവേകം അവിടെവച്ച് നഷ്ടപ്പെടുകയാണെങ്കില്‍ നിങ്ങള്‍ എന്നെ ഉപദേശിക്കണമെന്നും നിങ്ങളുടെ ആരുടെയെങ്കിലും വിവേകം നഷ്ടപ്പെടുകയാണെങ്കില്‍ ഞാന്‍ ഉപദേശിക്കുമെന്നും ഒരു തമാശയായി പറഞ്ഞിട്ടാണ് ഞങ്ങള്‍ പോയത്.
ഞങ്ങള്‍ 46 പേരുണ്ട്. അതില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. രണ്ടുമൂന്ന് കുട്ടികളുണ്ട്. ബാക്കിയുള്ളത് യുവാക്കളും മധ്യവയസ്‌കരും വൃദ്ധരുമൊക്കെയാണ്.
പോകുന്ന വഴിക്ക് തേനരുവി എന്ന പേരുള്ള ഒരു സ്ഥലമുണ്ട്. ഇരുവഞ്ഞിപ്പുഴയുടെ മുഖ്യ ശ്രോതസുകളിലൊന്ന് അവിടെയാണ്. അവിടെ വലിയൊരു ക്വാറിയുണ്ട് എന്ന് കേട്ടിരുന്നു. അതുകൊണ്ട് അവിടെ വണ്ടി നിര്‍ത്തി കെ.എം ഷാജഹാനും ഞാനുമടക്കമുള്ള കുറച്ച് ആളുകള്‍ അങ്ങോട്ട് നടന്നുകയറിപ്പോയി. അവിടം നേരിട്ട് കണ്ടാല്‍ ഭയങ്കര കഷ്ടം തോന്നും. കാരണം ആ അരുവിയുടെ വഴി തിരിച്ചുവിട്ടിട്ടാണ് ക്വാറി പ്രവര്‍ത്തിക്കുന്നത്. വലിയ അന്യായമാണ്. കാരണം, അതിന് തൊട്ടടുത്ത് ആളുകള്‍ താമസിക്കുന്നൊക്കെയുണ്ട്. അവിടെ താമസിക്കുന്ന സിസിലി എന്ന് പേരുള്ള ഒരു വീട്ടമ്മയെ അവിടെനിന്ന് പരിജയപ്പെട്ടു.
ഇതിനിടയില്‍ താഴെ എന്താണ് നടക്കുന്നതെന്ന് ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. അവര്‍ ഞങ്ങളെ വിളിക്കുന്നുണ്ട്. മൊബൈലില്‍ റേഞ്ച് ഇല്ലാത്തതുകൊണ്ട് കോളൊന്നും ഞങ്ങള്‍ക്ക് കിട്ടുന്നില്ല. തിരിച്ചിറങ്ങി വരുമ്പോള്‍ വളരെ പ്രക്ഷുബ്ദമായ ഒരു രംഗമാണ് കാണുന്നത്. രണ്ടുമൂന്ന് പൊലീസുകാരുണ്ട്. ഒരുപാട് ആളുകളും കൂടിയിട്ടുണ്ട്. ഈ ആളുകള്‍ വലിയ ശബ്ദമുയര്‍ത്തി കുപിതരായാണ് അവിടെ നില്‍ക്കുന്നുണ്ടായിരുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
എന്റെനേരെ ഭയങ്കരമായി അസഭ്യം പറഞ്ഞുകൊണ്ട് ആളുകള്‍ വരുന്നുണ്ടായിരുന്നു. നിനക്കൊക്കെ എന്താ ഇവിടെ കാര്യം? നിനക്കൊക്കെ നാണമില്ലേ എന്നൊക്കെ അവര്‍ ചോദിക്കുന്നുണ്ടായിരുന്നു. ഒരു ക്വാറി കാണാന്‍ പോകുന്നതിന് ഞാന്‍ നാണിക്കുന്നതെന്തിനാണെന്ന് ഞാന്‍ ചിരിച്ചുകൊണ്ട് തിരിച്ചു ചോദിച്ചു.
ഇവിടെ സംഘര്‍ഷാവസ്ഥയാണെന്നും മാഷിനെ ഞങ്ങള്‍ വീട്ടില്‍ കൊണ്ടാക്കാം എന്നും അപ്പോഴേക്കും പൊലീസുകാര്‍ വന്ന് എന്നോട് പറഞ്ഞു. അപ്പോള്‍ ഞാനവരോട് പറഞ്ഞു നിങ്ങളുടെ വാഹനത്തിലൊന്നും ഞാന്‍ വരില്ല, ഞങ്ങള്‍ വന്ന വഹനമുണ്ട് അതുമതി എന്ന്. നിങ്ങള്‍ ചെയ്യേണ്ടത് ഞങ്ങള്‍ക്ക് സംരക്ഷണം തരിക എന്നതാണ്. ഞങ്ങള്‍ ഒരു സ്ഥലം കാണാന്‍ പോകുന്ന ആളുകളാണ് എന്നും ഞാന്‍ പൊലീസുകാരോട് പറഞ്ഞു.
ആ ആള്‍ക്കൂട്ടത്തില്‍ അവിടുത്തെ ജനപ്രതിനിധികളടക്കം ഉണ്ടായിരുന്നു. കൂടരഞ്ഞി പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് നസീര്‍ എന്ന ലീഗുകാരന്‍, അവിടുത്തെ വാര്‍ഡ് മെമ്പര്‍ അരുണ്‍ എന്ന സി.പി.ഐ.എമ്മുകാരന്‍, ഒരു വനിതാ പൊതു പ്രവര്‍ത്തകയായ സൂസമ്മ എന്ന കോണ്‍ഗ്രസുകാരി, അവര്‍ ആ പഞ്ചായത്തിലെ മുന്‍ മെമ്പറുംകൂടിയാണ്. ഞാന്‍ പറഞ്ഞുവരുന്നത്, ഇത് സി.പി.ഐ.എമ്മുകാര്‍ മാത്രം ചെയ്ത കാര്യമല്ല എന്നാണ്.
ആളുകള്‍ ബഹളംവെച്ചുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ എന്താണ് നേരത്തെ നടന്നതെന്ന് എനിക്ക് അറിയുമായിരുന്നില്ല. പിന്നീടാണ് ഞങ്ങളുടെ കൂടെയുള്ള പ്രവര്‍ത്തകര്‍ വന്ന് പറയുന്നത് അവരെ ഇവര്‍ അക്രമിച്ചു എന്ന്. എന്റെ തൊട്ടടുത്ത് നിന്നിരുന്നത് വിനോദ് എന്ന മാധ്യമപ്രവര്‍ത്തകനാണ്. അദ്ദേഹം നേരത്തെ അന്‍വറിനെതിനെ ഒരു കേസ് കൊടുത്തിരുന്നു. അതുകൊണ്ട് വിനോദിനെ ഇവര്‍ക്കറിയാം. അതുകൊണ്ടുതന്നെ വിനോദിനെ അവര്‍ ലക്ഷ്യംവെച്ചു എന്ന് വിചാരിക്കുന്നു. വിനോദിന്റെ കുപ്പായം ഇവര്‍ വലിച്ചുകീറി. അദ്ദേഹത്തിന്റെ ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും എ.ടി.എം കാര്‍ഡും മൊബൈലുമൊക്കെ ഇവരെടുത്തു. തിരിച്ചുചോദിച്ചപ്പോള്‍ മൊബൈല്‍ ഫോണൊഴിക ബാക്കിയുള്ളതെല്ലാം തിരിച്ചുഡകൊടുത്തു. വിനോദിനെ മര്‍ദ്ദിക്കുകയും ചെയ്തു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ