ടി-20 ലോകകപ്പും സിംബാബ്‌വെ പര്യടനവും സ്വന്തമാക്കിയതോടെ ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ശ്രീലങ്കന്‍ പര്യടനമാണ്. മൂന്ന് ടി-20യും ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ജൂലൈ 27, 28, 30 തീയതികളിലാണ് മൂന്ന് ടി-20 മത്സരങ്ങള്‍ നടക്കുന്നത്. ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ കൊളംബോയിലാണ് മൂന്ന് ഏകദിനങ്ങള്‍. ആരാധകര്‍ ഏറെ ആകാംശയോടെ കാത്തിരുന്ന രണ്ട് ഫോര്‍മാറ്റിലേയും സ്‌ക്വാഡ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുകയാണ്.
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടി-20 സ്‌ക്വാഡില്‍ സഞ്ജുവും ഉള്ളത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. എന്നാല്‍ ഏകദിനത്തില്‍ സഞ്ജുവിനെ എടുത്തിട്ടില്ല. നേരത്തെ പുറത്ത് വന്ന വാര്‍ത്തകള്‍ പോലെ ടി-20 ക്യാപ്റ്റനായി നിയമിച്ചത് സൂര്യകുമാര്‍ യാദവിനെയാണ്. യുവ താരം ശുഭ്മന്‍ ഗില്ലിനെ രണ്ട് ഫോര്‍മാറ്റിലും വൈസ് ക്യാപ്റ്റന്‍ സ്ഥാനത്താണ് നിയോഗിച്ചത്.