രാജ്യത്ത് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു, ആദ്യഘട്ടത്തില്‍ ദല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിന്‍
national lock down
രാജ്യത്ത് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു, ആദ്യഘട്ടത്തില്‍ ദല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th May 2020, 9:09 pm

ന്യൂദല്‍ഹി: രാജ്യത്ത് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. മെയ് 12 മുതലാണ് സര്‍വീസ് തുടങ്ങുന്നത്. ആദ്യഘട്ടത്തില്‍ 15 പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ക്കാണ് അനുമതി നല്‍കുക.

എല്ലാ സര്‍വീസുകളും ദല്‍ഹിയില്‍ നിന്നായിരിക്കും. ആദ്യ ഘട്ടത്തില്‍ ദല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസുണ്ട്. ഓണ്‍ലൈന്‍ വഴിമാത്രമാണ് ടിക്കറ്റ് ബുക്കിംഗ്. നാളെ വൈകീട്ട് 4 മണി മുതല്‍ ബുക്കിംഗ് ആരംഭിക്കും. കൊവിഡ് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്.

അതിഥി തൊഴിലാളികള്‍ക്കായി ശ്രമിക് തീവണ്ടികള്‍ ഏര്‍പ്പെടുത്തിയതിനുശേഷം ആദ്യമായാണ് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്. http://www.irctc.co.in/ എന്ന വെബ്‌സൈറ്റ് വഴിതന്നെയാണ് ഓണ്‍ലൈന്‍ ബുക്കിംഗ്.

updating..

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.