ദേശീയ പൗരത്വ ബില്‍ നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് ഐ.പി.എസ് ഓഫീസര്‍ രാജിവെച്ചു; 'ബില്‍ ഭരണഘടനക്കെതിര്'
national news
ദേശീയ പൗരത്വ ബില്‍ നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് ഐ.പി.എസ് ഓഫീസര്‍ രാജിവെച്ചു; 'ബില്‍ ഭരണഘടനക്കെതിര്'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th December 2019, 10:00 pm

ദേശീയ പൗരത്വ ഭേദഗതി ബില്ല് രാജ്യസഭയില്‍ പാസായതിന് പിന്നാലെ ഐ.പി.എസ് ഓഫീസര്‍ സര്‍വ്വീസില്‍ നിന്ന് രാജിവെച്ചു. മഹാരാഷ്ട്ര കേഡറിലെ ഉദ്യോഗസ്ഥനായ അബ്ദുര്‍ റഹ്മാനാണ് രാജിവെച്ചത്.

ദേശീയ പൗരത്വ ഭേദഗതി ബില്ല് രാജ്യത്തെ മതബഹുസ്വരതക്കെതിരാണ്. നീതിയെ സ്‌നേഹിക്കുന്ന എല്ലാ മനുഷ്യരും ജനാധിപത്യ മാര്‍ഗത്തില്‍ ബില്ലിനെ എതിര്‍ക്കണം. ഭരണഘടനയുടെ അടിസ്ഥാന സവിശേഷതക്കെതിരെയാണ് ബില്ലെന്നും അബ്ദുര്‍ റഹ്മാന്‍ തന്റെ രാജി പ്രഖ്യാപിച്ചു കൊണ്ട് ട്വിറ്ററിലൂടെ പ്രതികരിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യ സഭയില്‍ 125 പേര്‍ ബില്ലിനെ അനുകൂലിച്ചു വോട്ട് ചെയ്തു. 105 പേരാണ് ബില്ലിനെ എതിര്‍ത്തു വോട്ട് ചെയ്തത്. ബില്‍ പാസായ ഇന്ന് ഇന്ത്യയുടെ ചിരിത്രത്തിലെ കറുത്ത ദിനമാണെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചിരിക്കുന്നത്. രാജ്യസഭയില്‍ കേവല ഭൂരിപക്ഷമായ 121 നെക്കാളും കൂടുതല്‍ വോട്ട് നേടിയാണ് ബില്‍ പാസായിരിക്കുന്നത്. ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് പ്രതിപക്ഷം അറിയിച്ചിരിക്കുന്നത്.

നേരത്തെ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം രാജ്യ സഭ വോട്ടിനിട്ട് തള്ളിയിരുന്നു. 124
124 പേര്‍ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടേണ്ടെന്നറിയിച്ചു കൊണ്ട് വോട്ട് ചെയ്തപ്പോള്‍ 99 പേര്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് വോട്ട് ചെയ്തു. ഒരാള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ