അമരാവതി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരിന്റെ ദുര്‍ഭരണം അവസാനിക്കുന്ന അന്ന് രാജ്യത്ത് യഥാര്‍ത്ഥ ദീപാവലി ആയിരിക്കുമെന്ന് ആന്ദ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ജനങ്ങള്‍ക്ക് ദിപാവലി സന്ദേശം നല്‍കുന്ന ചടങ്ങിലാണ് അദ്ദേഹം കേന്ദ്ര സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചത്.
എന്‍.ഡി.എയുടെ ദുര്‍ഭരണത്തിന് അറുതി വരുന്ന അന്നാണ് രാജ്യത്ത് ശരിക്കും ദീപാവലി മുഖ്യമന്ത്രി തന്റെ സന്ദേശത്തില്‍ ജനങ്ങളോട് പറഞ്ഞു.
Also Read ഷിമോഗയില്‍ കഷ്ടിച്ച് രക്ഷപ്പെട്ട് ബി.ജെ.പി; മറ്റുനാലിടങ്ങളിലും കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് ജയം
ആന്ദ്രപ്രദേശിലെ വടക്കന്‍ തീരപ്രദേശത്ത് ആഞ്ഞുവീശിയ തിത്‌ലി കൊടുങ്കാറ്റില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് കേന്ദ്രം ഒരു പൈസ പോലും നല്‍കിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ബി.ജെ.പിയുടേത് മനുഷ്യത്തരഹിതമായ നിലപാടായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്രത്തിന്റെ ഉദാസീനമായ നിലപാട് കാരണം, ഞങ്ങളാണ് ദുരന്തബാധിതര്‍ക്ക് സഹായങ്ങളും മറ്റും എത്തിച്ചത്, മുഖ്യമന്ത്രി പറഞ്ഞു. ആളുകളുടെ കണ്ണിലെ തിളക്കമാണ് താന്‍ യഥാര്‍ത്ഥ ദീപാവലിയായി കാണുന്നതെന്നും ജനങ്ങള്‍ക്കു നല്‍കിയ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.