India-West Indies Match
ആരാധകര്‍ക്ക് നിരാശ; കാര്യവട്ടത്ത് ഇന്ത്യയ്ക്ക് തോല്‍വി
സ്പോര്‍ട്സ് ഡെസ്‌ക്
2019 Dec 08, 05:29 pm
Sunday, 8th December 2019, 10:59 pm

തിരുവനന്തപുരം: ആര്‍ത്തിരുമ്പിയ ഇന്ത്യന്‍ ആരാധകരെ നിരാശയിലാഴ്ത്തി കാര്യവട്ടത്തെ രണ്ടാം ടി.20യില്‍ വിന്‍ഡിസിന് വിജയം. ഇതോടെ ഇന്ത്യക്കെതിരായ പരമ്പരയില്‍ 1-1 ന് സമനിലയിലെത്തി.

ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സിന്റെ വിജയലക്ഷ്യം 18.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യ സ്ഥാനം കണ്ടു.ഓപണര്‍മാരായ സിമ്മണ്‍സിന്റെയും ലൂയിസിന്റെയും ബാറ്റിംഗിലാണ് വിന്‍ഡീസ് ലക്ഷ്യം നേടിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 171 റണ്‍സ് നേടിയത്. 54 റണ്‍സ് നേടി ശിവം ദ്യൂബയും 33 റണ്‍സുമായി പുറത്താകാതെ നിന്ന പന്തുമാണ് ഇന്ത്യയെ കരയ്ക്ക് എത്തിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 19 റണ്‍സിന് പുറത്തായി. ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഹൈദരാബാദ് നടന്ന ആദ്യ ട്വന്റി 20യിലെ അതേ ടീമുമായാണ് ഇന്ത്യ കളിച്ചത്.

പരമ്പര 1-1 ല്‍ എത്തിയതോടെ അടുത്ത മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video