ഡിസംബര്‍ 10ന് നടക്കാനിരുന്ന സൗത്ത് ആഫ്രിക്കയുമായുള്ള ആദ്യ ടി ട്വന്റി മത്സരം മഴ മൂലം ഒഴിവാക്കി. ഡര്‍ബനില്‍ നടക്കാനിരുന്ന മത്സരത്തില്‍ ടോസ് പോലും ചെയ്യാന്‍ കഴിയാതെ മഴ വില്ലനായി തുടരുകയായിരുന്നു.
ഡിസംബര്‍ 10ന് നടക്കാനിരുന്ന സൗത്ത് ആഫ്രിക്കയുമായുള്ള ആദ്യ ടി ട്വന്റി മത്സരം മഴ മൂലം ഒഴിവാക്കി. ഡര്‍ബനില്‍ നടക്കാനിരുന്ന മത്സരത്തില്‍ ടോസ് പോലും ചെയ്യാന്‍ കഴിയാതെ മഴ വില്ലനായി തുടരുകയായിരുന്നു.
മഴ മൂലം മത്സരം ഒഴിവാക്കേണ്ടി വന്നതില്‍ ഏറെ നിരാശയിലാണ് ആരാധകര്‍. ഓസ്‌ട്രേലിയക്കെതിരെ നടന്ന ടി ട്വന്റി ഐ പരമ്പരയില്‍ വിജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീം സൗത്ത് ആഫ്രിക്കക്കെതിരെയും തങ്ങളുടെ ഡോമിനേഷന്‍ തുടരുമെന്ന് കരുതിയിരുന്നു. എന്നാല്‍ മൂന്നു മത്സരങ്ങള്‍ അടങ്ങുന്ന ടി ട്വന്റി ഐ പരമ്പരയില്‍ ആദ്യമത്സരം നഷ്ടപ്പെടുകയാണ് ഇരുവര്‍ക്കും.
INDIA vs SOUTH AFRICA 1st T20I CALLED OFF DUE TO RAIN…..!!!!! pic.twitter.com/FoKcHfMYh1
— Johns. (@CricCrazyJohns) December 10, 2023
2024 ടി ട്വന്റി ലോകകപ്പിനു മുന്നോടിയായി ഇന്ത്യക്ക് ഇനി വെറും അഞ്ച് ടി ട്വന്റി മത്സരങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. സൗത്ത് ആഫ്രിക്കയുമായി ഇനി രണ്ടു മത്സരങ്ങളും അതിന് ശേഷം അഫ്ഗാനിസ്ഥാനുമായി ഉള്ള പരമ്പരയിലെ മൂന്ന് ടി ട്വന്റി മത്സരങ്ങളും മാത്രമാണ് ഇന്ത്യയ്ക്ക് ഉള്ളത്.
India now has only 5 T20I left before the T20 World Cup 2024.
– 2 vs South Africa.
– 3 vs Afghanistan. pic.twitter.com/vLysDNknGr— Johns. (@CricCrazyJohns) December 10, 2023
സൗത്ത് ആഫ്രിക്കയുമായുള്ള ശേഷിക്കുന്ന രണ്ട് ടി-ട്വന്റി മത്സരങ്ങള്‍ ഡിസംബര്‍ 12ന് ഗ്കെബര്‍ഹയിലും ഡിസംബര്‍ 14ന് ജോഹന്നാസ്ബര്‍ഗിലും നടക്കും. ഏകദിന മത്സരം ഡിസംബര്‍ 17ന് ജോഹന്നാസ്ബര്‍ഗില്‍ ആണ് ആരംഭിക്കുന്നത്.
Content Highlight: India-South Africa match abandoned due to rain