'കോണ്‍ഗ്രസ് തെരുവുകളിലില്ല'; പൗരത്വ ഭേദഗതി നിയമത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പ്രശാന്ത് കിഷോര്‍
CAA Protest
'കോണ്‍ഗ്രസ് തെരുവുകളിലില്ല'; പൗരത്വ ഭേദഗതി നിയമത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പ്രശാന്ത് കിഷോര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st December 2019, 5:13 pm

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ജെ.ഡി.യു നേതാവ് പ്രശാന്ത് കിഷോര്‍.

ദേശീയ പൗരത്വ പട്ടികയ്‌ക്കെതിരെയും പൗരത്വ ഭേദഗതിക്കെതിരെയുമുള്ള പ്രതിഷേധങ്ങളില്‍ കോണ്‍ഗ്രസ് തെരുവുകളിലില്ലെന്നാണ് പ്രശാന്ത് കിഷോര്‍ ആരോപിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

‘കോണ്‍ഗ്രസ് തെരുവുകളിലല്ല, സി.എ.എ-എന്‍.ആര്‍സിക്കെതിരായ പൗരന്മാരുടെ പോരാട്ടത്തില്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വം ഇല്ലായിരുന്നു,” കിഷോര്‍ ട്വീറ്റ് ചെയ്തു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ പട്ടികയ്‌ക്കെതിരെയും നേരത്തെത്തന്നെ കടുത്ത പ്രതിഷേധവുമായി പ്രശാന്ത് കിഷോര്‍ രംഗത്തെത്തിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പൗരത്വ ഭേദഗതി നിയമത്തിനും എന്‍.ആര്‍.സിക്കുമെതിരെ നിലപാടെടുത്ത മുഖ്യമന്ത്രിമാരെ പ്രശാന്ത് കിഷോര്‍ അഭിനന്ദിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

16 ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരുണ്ടെന്നും അവരാണ് ഇനി ഇന്ത്യയുടെ ആത്മാവിനെ രക്ഷിക്കേണ്ടതെന്നുമാണ് അദ്ദേഹം പറഞ്ഞത്. പഞ്ചാബ്, കേരളം, ബംഗാള്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് പൗരത്വ ബില്ലിനും എന്‍.ആര്‍.സിക്കുമെതിരെ നിലപാടെടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.