ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിനാണ് കളമൊരുങ്ങുന്നത്. കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക് സ്റ്റേഡിയമാണ് വേദി. ആദ്യ ടെസ്റ്റ് ജയിച്ചതുപോലെ രണ്ടാം ടെസ്റ്റും വിജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. അതേസമയം, ഇന്ത്യക്കെതിരെ തങ്ങളുടെ ചരിത്രത്തിലെ ആദ്യ ടെസ്റ്റ് വിജയമാണ് ബംഗ്ലാദേശിന്റെ ലക്ഷ്യം.
എന്നാല്‍ ബംഗ്ലാദേശിനെ സംബന്ധിച്ച് അതൊട്ടും എളുപ്പമാകില്ല. ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുകളും സ്റ്റാര്‍ ബൗളര്‍മാരും റെഡ് ഹോട്ട് ഫോമില്‍ തുടരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഉപയോഗിക്കുന്ന പിച്ചാകട്ടെ ബ്ലാക് സോയില്‍ ഉപയോഗിച്ച് ഒരുക്കുന്നതും. ബംഗ്ലാ ബാറ്റര്‍മാരെ തറപറ്റിക്കാന്‍ തന്നെയാണ് ഇന്ത്യയൊരുങ്ങുന്നത്.
കഴിഞ്ഞ 40 വര്‍ഷമായി ഒരിക്കല്‍പ്പോലും കാണ്‍പൂരില്‍ പരാജയം രുചിച്ചിട്ടില്ല എന്നതും ഇന്ത്യക്ക് ആത്മവിശ്വാസമേറ്റുന്നു. രണ്ടാം മത്സരത്തിലും ആധികാരികമായി വിജയിച്ച് വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുക എന്നതുതന്നെയാണ് ഇന്ത്യയുടെ ലക്ഷ്യം.
കാണ്‍പൂര്‍ പിച്ചില്‍ ഇന്ത്യയുടെ ചരിത്രവും റെക്കോഡുകളും പരിശോധിക്കാം
➤ ആകെ മത്സരം: 23
വിജയം: 7
തോല്‍വി: 3
സമനില: 13
➤ ഏറ്റവും ഉയര്‍ന്ന ടോട്ടല്‍
1986ല്‍ ശ്രീലങ്കക്കെതിരെ 676/7d (161.1 ഓവറില്‍)
➤ ഏറ്റവും ചെറിയ ടോട്ടല്‍
1952ല്‍ ഇംഗ്ലണ്ടിനെതിരെ 121/10 (61.5 ഓവറില്‍)
➤ ഏറ്റവും വലിയ വിജയം (ഇന്നിങ്‌സിന്റെ അടിസ്ഥാനത്തില്‍)
2009ല്‍ ശ്രീലങ്കക്കെതിരെ നേടിയ ഇന്നിങ്‌സിന്റെയും 144 റണ്‍സിന്റെ വിജയം.
➤ ഏറ്റവും വലിയ വിജയം (റണ്‍സിന്റെ അടിസ്ഥാനത്തില്‍)
1996ല്‍ സൗത്ത് ആഫ്രിക്കക്കെതിരെ നേടിയ 280 റണ്‍സിന്റെ വിജയം.
➤ ഏറ്റവും വലിയ വിജയം (വിക്കറ്റുകളുടെ അടിസ്ഥാനത്തില്‍)
1999 ഒക്‌ടോബറില്‍ ന്യൂസിലാന്‍ഡിനെതിരെയും 2008 ഏപ്രിലില്‍ സൗത്ത് ആഫ്രിക്കക്കെതിരെയും നേടിയ എട്ട് വിക്കിറ്റിന്റെ വിജയം.
➤ ഏറ്റവുമധികം റണ്‍സ്
ഗുണ്ടപ്പ വിശ്വനാഥ് (ഏഴ് മത്സരത്തില്‍ നിന്നും 776 റണ്‍സ്)
➤ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍
മുഹമ്മദ് അസറുദ്ദീന്‍, 199 റണ്‍സ് (1986 ഡിസംബറില്‍ ശ്രീലങ്കക്കെതിരെ)