മലപ്പുറം: യു.ഡി.എഫ് ഭരിക്കുന്ന മലപ്പുറത്തെ എ. ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. പത്ത് വര്‍ഷത്തിനിടെ ബാങ്കില്‍ നടത്തിയത് 1000 കോടി രൂപയുടെ ഇടപാടുകളാണെന്ന് ഐ. ടി വകുപ്പ് കണ്ടെത്തി.
പരിശോധനയില്‍ 110 കോടി രൂപയുടെ അനധികൃത നിക്ഷേപം കണ്ടെത്തിയതായും സൂചനയുണ്ട്. ഏഷ്യാനെറ്റ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ബാങ്കിന്റെ മുന്‍ സെക്രട്ടറി വി. കെ ഹരികുമാറിന്റെ വീട്ടിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. മരിച്ചവരുടെ പേരിലും അനധികൃത നിക്ഷേപങ്ങള്‍ നടത്തിയതായാണ് കണ്ടെത്തല്‍
ഉദ്യോഗസ്ഥര്‍ക്ക് പുറമെ ഭരണ സമിതി അംഗങ്ങള്‍ക്കെതിരെയും അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
നേരത്തെ പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകളുടെ വിവരങ്ങള്‍ കൈമാറാന്‍ ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ചില ഇടപാടുകള്‍ ബാങ്ക് അധികൃതര്‍ മറച്ചുവെച്ചെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് സഹകരണ രജിസ്ട്രാറെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ ആദായ നികുതി വകുപ്പിന് വിവരങ്ങള്‍ കൈമാറി.
അഴിമതി സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക